ചൂടും തണുപ്പും
ഉരഗങ്ങള്‍ ശീതരക്തജീവികള്‍ ആണ്. ശരീരോഷ്മാവ് കൂട്ടാനുള്ള വിദ്യകളൊന്നും ഇവരുടെ ശരീരത്തിനകത്തില്ല.അതുകൊണ്ട് തന്നെ ചുറ്റുപാടുമുള്ള താപമനുസരിച്ച് ഇവയുടെ ശരീരോഷ്മാവ് വ്യത്യാസപ്പെടും.
തണുപ്പുള്ളപ്പോള്‍ ഉരഗങ്ങളുടെ ശരീരോഷ്മാവ് താഴും. അപ്പോള്‍ ഇവ വെയിലേറ്റ് ശരീരോഷ്മാവ് കൂട്ടാന്‍ ശ്രമിക്കും. ഇങ്ങനെ വെയില്‍ കായുന്നതിന് ബാസ്കിംഗ് എന്നാണു പറയുന്നത്.ശീതകാലത്ത് പാമ്പുകളും മറ്റും തണുപ്പകറ്റാന്‍ ഒട്ടേറെ എണ്ണം പരസ്പരം ചുറ്റിപ്പിണഞ്ഞു കിടക്കാറുമുണ്ട്. ‘ഹാഡ്ലിംഗ്’ എന്നാണിത് അറിയപ്പെടുന്നത്. ശീതരാജ്യങ്ങളിലെ പാമ്പുകള്‍ക്കിടയില്‍ ഈ സ്വഭാവം സാധാരണമാണ്.
ഇനി ചൂട് കാരണം ശരീരോഷ്മാവ് ഉയര്‍ന്നാലോ? എത്രയും വേഗം ഉരഗങ്ങള്‍ തണലത്തേക്കും നീങ്ങും. മണലാരണ്യങ്ങളിലെ ചില ഉരഗങ്ങള്‍ തണലത്തേക്ക് നീങ്ങും. മണലാരണ്യങ്ങളിലെ ചില ഉരഗങ്ങള്‍ മണലില്‍ ആഴത്തില്‍ താഴ്ന്നു പോയി ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
ചൂടു കൂട്ടാനും കുറയ്ക്കാനും വേറെയും വിദ്യകള്‍ പ്രയോഗിക്കുന്ന ഉരഗങ്ങളുണ്ട്. ചില കൂട്ടര്‍ ശരീരത്തിന്റെ നിറം തന്നെ ചൂടിനനുസരിച്ച് മാറ്റും.കൂടുതല്‍ ചൂട് സ്വീകരിക്കേണ്ടിവരുമ്പോള്‍ ഇരുണ്ടനിറത്തിലാകും. അല്ലാത്തപ്പോള്‍ ഇളം നിറങ്ങള്‍ സ്വീകരിക്കും.