EncyclopediaGeneralTrees

ആറ്റുവഞ്ചി

ആറ്റുവഞ്ചി യൂഫോർബേസിയ ( Euphorbiaceae ) സസ്യകുടുംബത്തിൽപ്പെട്ട ഒരു സസ്യമാണു്, ശാസ്ത്രനാമം (Homonoia riparia). നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു. സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്. അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.
ആറ്റുവഞ്ചിയുടെ പൂവിനും കായ്ക്കും നല്ല സുഗന്ധമുണ്ട്. ഇതിന്റെ പൂവ്, കായ് എന്നിവയ്ക്ക് ഭൂതപ്രേതബാധകൾ അകറ്റാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങൾക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
തെക്കൻ‌ചൈനയിൽ ഇതിന്റെ തണ്ട് നാര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഫിലിപ്പൈൻസിൽ ഇലകൾ കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഏഷ്യയിൽ എല്ലായിടത്തും കാണാറുള്ള ഈ ചെടി ധാരാളം ഔഷധഗുണങ്ങൾ ഉള്ളതാണ്.