EncyclopediaHistory

ഒരു സെക്കന്‍ഡിന്‍റെ ചരിത്രം!

പ്രപഞ്ചവും ഭൂമിയും ഉണ്ടായതു മുതല്‍ ആധുനിക മനുഷ്യന്‍റെ പിറവി വരെയുള്ള സംഭവങ്ങള്‍ വിവരിക്കുന്ന ഒരു കലണ്ടര്‍! അതീവ രസകരവും വിജ്ഞാനപ്രദവുമായ അത്തരമൊരു കലണ്ടര്‍ പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഫ്രാങ്ക് എച്ച്.റ്റി.റോഡ്സ് ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഇവല്യൂഷന്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന ആ കലണ്ടറിന്റെ വിശദാംശങ്ങള്‍ കേട്ടോളൂ.
പ്രപഞ്ചത്തിന്‍റെ ചരിത്രം ഒരൊറ്റ വര്‍ഷത്തേക്ക് ചുരുക്കിയ കലണ്ടര്‍ പ്രകാരം ബിഗ്‌ ബാങ്ങ് എന്ന മഹാ സ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായത് ജനുവരി -നാണ്. നക്ഷത്രസമൂഹങ്ങള്‍ അഥവാ ഗാലക്സികള്‍ ജനുവരി 24-ന് രൂപം കൊണ്ടു.സൂര്യന്‍ സെപ്റ്റംബര്‍ 13-ന് ജനിച്ചു. അന്നു തന്നെ ഭൂമിയും.
ജീവന്‍റെ ആദ്യരൂപങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് ഒക്ടോബര്‍ 24-നാണ് ആദ്യത്തെ കരജീവികള്‍ ഡിസംബര്‍ 25-നും ദിനോസറുകള്‍ ഡിസംബര്‍ 26-നും ജന്മമെടുത്തു.ഡിസംബര്‍ 29-ന് ദിനോസറുകളുടെ വംശം കുറ്റിയറ്റു.
ഈ കലണ്ടറനുസരിച്ച് മനുഷ്യന്‍റെ പൂര്‍വികര്‍ ഭൂമിയില്‍ പിറക്കുന്നത് ഡിസംബര്‍ 31-ന് രാത്രി 9.5-നാണ്. രാത്രി 11.50-ന് നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ ഉണ്ടായി.ഇപ്പോള്‍ ഇത് വായിക്കുന്ന കൂട്ടുകാര്‍ ഈ കലണ്ടറിലേക്ക് വരുന്നത്.ഡിസംബര്‍ 31-ന് രാത്രി 11 മണി കഴിഞ്ഞു 59 മിനിറ്റും 59 സെക്കന്റും പിന്നിട്ട ശേഷം മാത്രമാണ്.
അതായത്,പ്രപഞ്ചവുമായും ഭൂമിയുമായും താരതമ്യം ചെയ്‌താല്‍ ആധുനിക മനുഷ്യന്‍റെ ചരിത്രത്തിനു കേവല൦ ഒരു സെക്കന്റിന്റെ ദൈര്‍ഘ്യം പോലുമില്ലെന്നര്‍ഥ൦.