താലീസപത്രം
ശ്വാസകോശരോഗങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് താലീസപത്രം. നെല്ലിയുടെ ഇലയോട് സാദൃശ്യമുള്ളതുകൊണ്ട് ധാത്രിപത്രം എന്നും വിളിക്കുന്നു. Ebies spectabilis -ആണ് കേരളത്തിൽ താലീസപത്രമായി കണക്കാക്കുന്നത്. സംസ്കൃതത്തിൽ താലീശം, താലീസ, താലീപത്രം എന്നും ഇംഗ്ലീഷിൽ Himalayan silver fir , common yew എന്നും വിളിക്കുന്നു. ഹിമാചൽ പ്രദേശ്, ഉത്തരപ്രദേസിലെ വടക്കൻ പ്രദേശങ്ങൾ, സിക്കിം, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലെ 1800 മീറ്റർ മുതൽ 3900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.