വരുന്നൂ ജപ്പാന് കപ്പല്‍പ്പട
ഈ കാലഘട്ടത്തില്‍ ജപ്പാന് ഭരിച്ചിരുന്നത് ടോയോടോമി ഫിഡിയോഷി എന്ന ചക്രവര്‍ത്തിയായിരുന്നു.1592-ല്‍ അദേഹം കൊറിയയിലേക്ക് തന്റെ കപ്പല്‍പ്പടയെ അയച്ചു.കൊറിയ വഴി ചൈന കീഴടക്കുകയായിരുന്നു ലക്ഷ്യം.
പക്ഷെ ചൈനീസ് സേനയുടെ സഹായത്തോടെ കൊറിയ ജപ്പാനെ തുരുത്തി, 1957-ല്‍ ഒരിക്കല്‍ക്കൂടി ജപ്പാന്‍കാര്‍ കൊറിയ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അതിലും അവര്‍ പരാജയപ്പെട്ടു. ജപ്പാനുമായി നടത്തിയ ഈ യുദ്ധങ്ങള്‍ കൊറിയയെ തളര്‍ത്തി.വിദേശ ഇടപെടലുകള്‍ ഒഴിവാക്കി ഒറ്റപ്പെട്ടു ജീവിക്കുക എന്ന നയത്തിലേക്ക് കൊറിയ എത്തിയത് ഇക്കാലത്താണ്.എങ്കിലും 1627-ല്‍ കൊറിയ വീണ്ടും ആക്രമിക്കപ്പെട്ടു. ഇത്തവണ വന്നത് ചൈനയിലെ മഞ്ചു സൈന്യമായിരുന്നു. തുടര്‍ന്ന് മഞ്ചു ചിങ്ങ് രാജവംശം ചൈനയില്‍ അധികാരത്തിലെത്തുകയും കൊറിയ ചൈനയുടെ സാമാന്തരരാജ്യം എന്ന അവസ്ഥയിലാവുകയും ചെയ്യ്തു.
ഇതോടുകൂടി കൊറിയക്കാരില്‍ പുറംരാജ്യങ്ങളോട് വല്ലാത്ത അകല്‍ച്ച രൂപപ്പെട്ടു.1864 മുതല്‍ 1873 വരെ കൊറിയ ഭരിച്ച ടെയ്വോണ് പാശ്ചാത്യരോട് കഠിനമായ വെറുപ്പ് വച്ചുപുലര്‍ത്തി. എന്നാല്‍ ഇതേസമയത്ത് ഫ്രഞ്ച് മിഷണറിമാരും മറ്റും കൊറിയയിലെത്തി മതപ്രചരണം നടത്തി. കൊറിയയുമായി വ്യാപാരക്കരാറുണ്ടാക്കാന്‍ അമേരിക്കയും നിരന്തരം ശ്രമിക്കുകയും തുടര്‍ന്ന് കലഹങ്ങളു ണ്ടാവുകയും ചെയ്തു. എന്നാല്‍ വിദേശാക്രമണങ്ങളെ യെല്ലാം ധീരമായ തോല്‍പ്പിച്ച ടെയ് വോണിനുശേഷം അധികാരത്തിലെത്തിയ മിന് രാജ്ഞി ജപ്പാനും അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ജര്മനിയുമായുമൊക്കെ നയതന്ത്രബന്ധം ആരംഭിച്ചു.