ഹെര്‍ബര്‍ട്ട് ഹൂവര്‍
കഠിനാധ്വാനിയായിരുന്നു അമേരിക്കയുടെ 31-ആം മത്തെ പ്രസിഡന്റായ ഹെര്‍ബര്‍ട്ട് സി.ഹൂവര്‍.
വളരെ വിരസമായ പ്രസംഗങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്. കടലാസില്‍ നോക്കി എങ്ങനെയെങ്കിലും വായിച്ചു തീര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. പ്രസംഗത്തിനിടെ കടലാസില്‍ നിന്ന് തലയുയര്‍ത്തി സദസ്യരെ നോക്കുന്നതുപോലും അപൂര്‍വമായിരുന്നു, എങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍അദ്ദേഹം ശ്രദ്ധ വച്ചു. ഭരണം അത്ര മോശമായിരുന്നില്ല.
കൊല്ലപ്പണിക്കാരനായ ജെസി ക്ലാര്‍ക്ക് ഹൂവറിന്‍റെയും ഹുല്‍ദ മിന്‍ത്രോണ്‍ ഹൂവറിന്റെയും മകനായി 1874-ലാണ് അദ്ദേഹത്തിന്‍റെ ജനനം. റയില്‍വേ എന്‍ജിനീയര്‍ ആകണമെന്നായിരുന്നു ബാല്യത്തിലെ മോഹം പഠനത്തില്‍ ശരാശരിക്കാരനായിരുന്നു അദ്ദേഹം 1896-1914 കാലത്ത് മൈനിംഗ് എന്‍ജിനീയര്‍ ആയിരുന്നു.
ഒന്നാം ലോകമഹായുദ്ധക്കാലത്ത് നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനം അദ്ദേഹത്തെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ത്തി. അമേരിക്കന്‍ റിലീഫ് കമ്മിറ്റിയുടെ തലവനായിരുന്നു അദ്ദേഹം.
1921-1928 കാലഘട്ടത്തില്‍ കൊമേഴ്സ് സെക്രട്ടറിയായ ഹൂവര്‍ 1928-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആല്‍ഫ്രഡ് സ്മിത്ത് ആയിരുന്നു മുഖ്യ എതിരാളി എന്നാല്‍ അദ്ദേഹത്തിനു 87 ഇലക്ടറല്‍ വോട്ടുകളെ നേടാനായുള്ളൂ. ഹൂവര്‍ക്കാവട്ടെ 444 വോട്ടു കിട്ടി.
ഫ്രാങ്ക്ളില്‍ ഡി.റൂസ് വെല്‍റ്റില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയതോടെ’ ഒരു വട്ടം കൂടി വൈറ്റ്ഹൗസില്‍ എത്താനുള്ള ഹൂവറുടെ മോഹം സഫലമായില്ല. അങ്ങനെ 1933 മാര്‍ച്ച് നാലിന് അദ്ദേഹം വിരമിച്ചു.
1964 ഒക്ടോബര്‍ 20-നു ഹെര്‍ബര്‍ട്ട് ഹൂവര്‍ അന്തരിച്ചു.