ഹെൻറി ബെക്വറൽ
മേശയിൽ ഭദ്രമായി അടച്ചുവെച്ച ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റും യുറേനിയം ലവണവുമാണ് മനുഷ്യനെ ആണവ യുഗത്തിലേക്ക് നയിച്ച നിർണായക കണ്ടുപിടിത്തം. തുടർന്നു റേഡിയോ ആക്ടീവത എന്ന ഈ പ്രതിഭാസം കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞനാണ് അന്ത്വാൻ ഹെൻറി ബെക്വൽ.
കുടുംബം
1852 ഡിസംബർ 15-ന് പാരീസിൽ വിശ്രുത ശാസ്ത്രജ്ഞരുടെ കുടുംബത്തിലാണ് അന്ത്വാൻ ഹെൻറി ബെക്വറൽ ജനിച്ചത്. ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന അച്ഛൻ അലക്സാൻഡർ എഡ്മഡ് ബെക്വറൽ , സൗരവികിരണത്തെയും (Solar radiation) വസ്തുക്കളുടെ സ്വയം പ്രകാശ പ്രതിഭാസത്തെയും (Phosphorescence) പറ്റി ഗവേഷണം നടത്തിയയാളാണ്. ഹെൻറിയുടെ മുത്തച്ഛൻ അന്ത്വാൻ സെസർ അയിരിൽനിന്ന് ലോഹം വേർ തിരിച്ചെടുക്കുന്നതിനുള്ള ഒരു ഇലക്ട്രോലൈറ്റിക് രീതിയുടെ (Electrolytic) ഉപജ്ഞാതാവാണ്.
വിദ്യാഭ്യാസം
ലൈസീ ലൂയിസ് ലേ ഗ്രാന്റെ സ്കൂൾ, ഇലകോൾ പോളിടെൿനിക്, ബ്രിഡ്ജസ് ആൻഡ് ഹൈവേ സ്കൂൾ എന്നി സ്കൂളുകളിൽ നിന്നാണ് ഹൈൻറി ബെക്വറൽ വിദ്യഭ്യാസം നേടിയത്.
ഉദ്യോഗങ്ങൾ
ഹൈൻറി ബെക്വറൽ പോളിടെൿനിക് അദ്ധ്യാപകനായും, സർക്കാരിന്റെ ബ്രിഡ്ജസ് ആൻഡ് ഹൈവേ വകുപ്പിൽ വർഷങ്ങളോറ്റം ജോലിനോക്കി. പിന്നീട് 1892-ൽ പാരീസ് മ്യുസ്യത്തിലെ നാച്ചുറൽ ഹിസ്റ്ററി വകുപ്പിൽ അപ്ലൈഡ് ഫിസിക്സ് പ്രൊഫസറായും 1895-ൽ ഇകോൾ പോളിടെൿനിക് ഭൗതിക ശാസ്ത്രമേധാവിയായും ചുമതലയേറ്റു.
കണ്ടുപിടിത്തങ്ങൾ
ഭൂമിയുടെ കാന്തികമണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും അദ്ദേഹം ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മർമ്മ പ്രദാനമായ കണ്ടുപിടിത്തമാണ് റേഡിയോ ആക്ടീവത.