ഹാനോ ദ എല്‍ഡര്‍
ബി.സി 215-ല്‍ ‘നോളോ’ യുദ്ധത്തില്‍ റോമന്‍ സൈന്യത്തിനെതിരെ ഹാനിബാളുമായി കൈകോര്‍ത്ത് പോരാടി, പക്ഷേ റോമന്‍ സൈന്യാധിപനായ ഗ്രാഷ്യസിന്‍റെ സേന ഹാനോയുടെ പട്ടാളവുമായി ഏറ്റുമുട്ടി.ഇക്കുറി വിജയം റോമാക്കാര്‍ക്കായിരുന്നു.തുടര്‍ന്നു ബെനിവെന്‍റo എന്ന സ്ഥലത്തു നടന്ന പോരാട്ടത്തില്‍ ഹാനോ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി, എങ്കിലും കീഴടങ്ങാന്‍ തയ്യാറല്ലായിരുന്ന ഹാനോ തന്നാലാവും വിധം റോമന്‍ പടയ്ക്കെതിരായ പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.ബി.സി 212-ല്‍ കാപുവ എന്ന പ്രദേശം റോമാക്കാരില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.ബി.സി 204-ല്‍ ഹാനോ എന്നാ മികച്ച സൈനികന്‍ അന്തരിച്ചു.