ഹമ്പൻടോട്ട
ദക്ഷിണശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ഹമ്പൻടോട്ട. 2004 സുനാമിയിൽ നാമാവശേഷമായ ഹമ്പൻടോട്ട പട്ടണത്തിൽ ഇന്ന് ശ്രീലങ്കൻ സർക്കാർ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു.കൊളംബോയ്ക്ക് ശേഷമുള്ള ശ്രീലങ്കയിലെ വൻ നഗരമായി ഹമ്പൻടോട്ടയെ വികസിപ്പിച്ചെടുക്കുവാനായി ശ്രമിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം.അതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളവും ലോകനിലവാരമുള്ള തുറമുഖവും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു.ഏകദേശം 11,200 ആളുകൾ ഈ പട്ടണത്തിൽ താമസിക്കുന്നു.