CountryEncyclopedia

ഹമദാൻ

ഹമദാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. 2019 ലെ കനേഷുമാരി പ്രകാരം ഈ നഗരത്തിൽ 230,775 കുടുംബങ്ങളിലായി 783,300 ആയിരുന്നു ജനസംഖ്യ. ഹമദാൻ നഗരത്തിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും വംശീമായി പേർഷ്യക്കാരായി തിരിച്ചറിയപ്പെടുന്നു.

ഹമദാൻ ഇറാനിയൻ നഗരങ്ങളിൽ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണെന്ന് കരുതപ്പെടുന്നു. ക്രി.മു. 1100-ൽ അസീറിയക്കാർ കൈവശപ്പെടുത്തിയിരിക്കാവുന്ന ഇത്; പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിൻറെ അഭിപ്രായത്തിൽ ബിസി 700-ൽ മെഡിയൻ രാജവംശത്തിൻറെ തലസ്ഥാനമായിരുന്നു. ഇറാന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് 3,574 മീറ്റർ ഉയരമുള്ള അൽവാന്ദ് പർവതത്തിന്റെ താഴ്‌വരയിലെ ഒരു ഹരിത പർവതപ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.