EncyclopediaGeneralTrees

മഞ്ഞക്കടമ്പ്

റുബിയേസീ സസ്യ കുടുംബത്തിൽ പെട്ട ഒരു വൻവൃക്ഷമാണ് മഞ്ഞക്കടമ്പ്. വിസ്തൃതമായ തലപ്പാവുള്ള ഈ ഇല കൊഴിയും വൃക്ഷം, 30 മീറ്ററോളം ഉയരവും 300 സെ.മീറ്ററോളം വണ്ണവും വയ്ക്കും. കേരളത്തിലെ ഇല പൊഴിയും കാടുകളിൽ ചുരുക്കമായി കണ്ട് വരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇല കാണു കയില്ല. ജൂൺ ആഗസ്ത് മാസങ്ങളിൽ പുഷ്പിക്കും. അടുത്ത ഏപ്രിൽ-ജൂൺ മാസക്കാലത്തു കായ്കൾ പാകമാവും. വിത്ത് വളരെ ചെറുതാണ്.കാറ്റ് ദൂരസ്ഥലങ്ങളിൽ എത്തിക്കുകയും അവ മുളയ്ക്കുകയും ചെയ്യുന്നു. ധാരാളം വിത്തുകൾ മുളയ്ക്കുമെങ്കിലും ചുരുക്കം ചിലതു മാത്രമേ അതിജീവിക്കാറുള്ളു. തടിക്ക് മഞ്ഞനിറമാണ്. മിതമായ കടുപ്പമേ ഉള്ളൂ. ഗൃഹോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.