CountryEncyclopedia

ഹഫീസാ ബാദ് ജില്ല

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹഫീസാ ബാദ് ജില്ല.(ഉർദു: ضلع حافظ آباد) 1991ലാണ് ഈ ജില്ല രൂപവത്ക്കരിച്ചത്.അരി വ്യവസായത്തിനും കാർഷിക വ്യവസായത്തിനും പേരുകേട്ട ജില്ലകൂടിയായ ഇത് മധ്യ പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത്.അരി കയറ്റുമതി ചെയ്യുന്നതിൽ അഞ്ചാം സ്ഥാനത്തുള്ള ജില്ലയാണിത്.ആരിഫ് ശഹാരനി, ജഹാംഗീർ സാഖ്വി, ഹനീഫ് സാക്വി എന്നിവരുൾപ്പെടയുള്ള പ്രശസ്തരായ അന്താരാഷ്ട്ര കവികളും പണ്ഡിതന്മാരും ജനിച്ച ജില്ലകൂടിയായതിനാൽ ശെറാസ് ഇ ഹിന്ദ് എന്ന പേരിലും ഇതറിയപ്പെടുന്നു

ചരിത്രം

ബിസി 327ൽ അലക്‌സാണ്ടർ ഈ പ്രദേശം അക്രമിക്കുമ്പോൾ ഇവിടെ ജനസാന്ദ്രതയുള്ള ഭാഗമായിരുന്നു.വലിയ നഗരങ്ങൾ ഇവിടെയുണ്ടായിരുന്നത്രെ.