ചക്കരക്കൊല്ലി
ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചക്കരക്കൊല്ലി. (ശാസ്ത്രീയനാമം: Gymnema sylvestre).സംസ്കൃതത്തിൽ മധുനാശിനി എന്നും അറിയപ്പെടുന്നു. പ്രമേഹത്തിന് ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ആദിവാസികളായ ഇരുളർ ഇതിന്റെ ഇല മൂത്രം തെളിയുവാനായി രാവിലെ ചവച്ചിറക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. വള്ളികളായി പടരുന്ന ഈ ചെടിയുടെ ഇലകൾ ചെറുതാണു.ഇന്ത്യയിലും ആഫ്രിക്കൻ മധ്യരേഖാപ്രദേശത്തും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഇത് സാവധാനം വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. വൃത്താകൃതിയിലോ, ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകൾ ഉള്ള സസ്യത്തിൽ ചെറിയ മഞ്ഞപ്പൂക്കളാണുള്ളത്. അപ്പൂപ്പൻതാടി പോലെ പറക്കുന്ന കായകളാണ് ഇവയുടേത്.