EncyclopediaGeneralTrees

കഴഞ്ചി

ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. (ശാസ്ത്രീയനാമം: Caesalpinia bonduc). പര്യായം ( (ശാസ്ത്രീയനാമം: Caesalpinia crista), ഇംഗ്ലീഷ്- ബോൻഡൂക് മരം.വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത്‌ മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ്‌ ആയ കഴഞ്ച്‌ ഈ കുരുവിന്റെ ഭാരമായിരുന്നു.വിത്തുകൾക്ക് ഒരേ വലിപ്പവും ഭാരവുമായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ അളവിനായി ഇവ ഉപയോഗിച്ചിരുന്നു.