ഗ്രിഗോറിയന്‍ കലണ്ടര്‍
ഇന്ന് ലോകമെങ്ങും പ്രചാരത്തിലിരിക്കുന്നതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍. 1582 ഫെബ്രുവരി 24-നാണ് ഈ കലണ്ടര്‍ നിലവില്‍ വന്നത്.പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് ഈ കലണ്ടറിനു അംഗീകാരം നല്‍കിയത്.
ജൂലിയന്‍ കലണ്ടര്‍ പരിഷ്കരിച്ചാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപപ്പെടുത്തിയത്.ജര്‍മന്‍ ഗണിതശാസ്ത്രജ്ഞ്ജനും ജ്യോതിശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫര്‍ ക്ലാവിയസ് ആയിരുന്നു.ഈ കലണ്ടറിന്റെ മുഖ്യശില്പി.
ജൂലിയന്‍ കലണ്ടര്‍ ഒരു വര്‍ഷത്തെ 365.25 ദിവസമായാണ് നിര്‍ണയിച്ചിരുന്നത്.യഥാര്‍ത്ഥത്തില്‍ ഇത് പത്തേമുക്കാല്‍ മിനിറ്റ് കൂടുതലായിരുന്നു.ഈ ചെറിയ പിഴവ് 1582 ഓടെ 10 ദിവസമായി വര്‍ധിച്ചു.ഇതിനാല്‍ ഈസ്റ്റര്‍ ഞായറാഴ്ചക്ക് വ്യത്യാസം വരുമായിരുന്നു.സാധാരണ വസന്തകാലത്തിന് ശേഷമായിരുന്നു ഈസ്റ്റര്‍.
ഇങ്ങനെ ഈസ്റ്റര്‍ നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പോപ്പ് ഗ്രിഗറി കലണ്ടര്‍ പരിഷ്കരണത്തിന് തയ്യാറായത്.