ഗ്രെനിച്ച് സമയം
ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവ് 1675-ല്‍ ഒരു നക്ഷത്രബംഗ്ലാവ് സ്ഥാപിച്ചു.ലണ്ടന് സമീപം ഗ്രെനിച്ചില്‍ തെംസ് നദിക്ക് സമീപത്തെ ഒരു കുന്നിന്‍മുകളിലായിരുന്നു സുന്ദരമായ ആ കെട്ടിടം,ലണ്ടന്‍ നിവാസികള്‍ക്ക് സമയം അറിയാനായി കൃത്യസമയം കാണിക്കുന്ന രണ്ടു ക്ലോക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. നഗരത്തിലെ സമ്പന്നര്‍ രാവിലെ തങ്ങളുടെ ദൂതന്മാരെ ഗ്രെനിച്ചിലേക്കയയ്ക്കും. അവിടത്തെ സമയം അനുസരിച്ച് തങ്ങളുടെ ക്ലോക്കുകളും വാച്ചുകളും അവര്‍ ശരിയാക്കിവയ്ക്കുകയും ചെയ്യും. അങ്ങനെ കൃത്യസമയത്തിന്‍റെ പര്യായമായി മാറി ഗ്രെനിച്ച് സമയം.
നക്ഷത്രബംഗ്ലാവിന് ഒപ്പം ഗ്രെനിച്ച് ശരാശരി സമയവും നിലവില്‍ വന്നു.തുടര്‍ന്ന് 200 വര്‍ഷത്തോളം അന്താരാഷ്‌ട്ര സമുദ്രവ്യാപാരരംഗത്തെ അടിസ്ഥാന സമയം ഗ്രെനിച്ച് സമയമായിരുന്നു. ഗ്രെനിച്ചിന്റെ മേധാവിത്വം ചോദ്യം ചെയ്യ്ത് പാരീസിലും ന്യൂയോര്‍ക്കിലും എതിര്‍ സമയകേന്ദ്രങ്ങളും നിലവില്‍ വന്നു.എന്നിട്ടും ഗ്രെനിച്ച് സമയത്തിന്‍റെ വിശ്വാസ്യത കുറഞ്ഞില്ല. 1884-ല്‍ അന്താരാഷ്‌ട്ര മെറിഡിയന്‍ സമ്മേളനം ഗ്രെനിച്ചിനെ പൂജ്യം ഡിഗ്രി അക്ഷാംശമായും ഗ്രെനിച്ച് ശരാശരി സമയത്തെ ലോകത്തിന്‍റെ അടിസ്ഥാന സമയമായും അംഗീകരിച്ചു.ഇതോടെ, ജോര്‍ജിയന്‍ കലണ്ടര്‍ ലോകത്തിന്‍റെ പൊതു കലണ്ടര്‍ ആയപ്പോലെ ഗ്രെനിച്ച് സമയം ലോകത്തിന്‍റെ അടിസ്ഥാനസമയമായി.