EncyclopediaWild Life

വമ്പന്‍ മ്യൂസിയങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം സമുച്ചയം അമേരിക്കയിലെ സ്മിത്ത്സോണിയന്‍ മ്യൂസിയംസ് ആണ്. 19 മ്യൂസിയങ്ങളും 9 റിസര്‍ച്ച് സ്ഥാപനങ്ങളും ഒരു സുവോളജിക്കല്‍ പാര്‍ക്കും ചേര്‍ന്നതാണ് ഈ സമുച്ചയം, 1846-ല്‍ തുറന്ന മ്യൂസിയം മുതല്‍ 2016-ല്‍ പണി പൂര്‍ത്തിയാക്കിയ ആഫ്രിക്കന്‍-അമേരിക്കന്‍ കള്‍ച്ചര്‍ മ്യൂസിയം വരെ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഫ്രാന്‍സിലെ ലൂവേര്‍ മ്യൂസിയമാണ്.റഷ്യയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയം, ചൈനയിലെ നാഷണല്‍ മ്യൂസിയം ഓഫ് ചൈന, ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപോളീറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്സ് എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ലോകത്തില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത് ബെയ്ജിങ്ങിലെ പാലസ് മ്യൂസിയത്തിലാണ് പ്രതിവര്‍ഷം ഒന്നരക്കോടി ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.