സ്വര്‍ണപ്പാച്ചില്‍
അമേരിക്കന്‍ ഭൂഖണ്ഡം കണ്ടെത്തുന്നതിനു മുമ്പ് മെഡിറ്ററെനിയന്‍ പ്രദേശങ്ങളായിരുന്നു യൂറോപ്പുകാരുടെ സ്വര്‍ണഖനി. പിന്നീട് ആഫ്രിക്കയില്‍ നിന്നും അവര്‍ സ്വര്‍ണം കണ്ടെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ സ്വര്‍ണം തേടി സ്പാനിഷ് പര്യവേഷകര്‍ തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും വന്നെത്തി.
ഇന്നത്തെപ്പോലെ അന്നും സമ്പത്തിന്‍റെ പര്യായമായിരുന്നു സ്വര്‍ണം എവിടെയെങ്കിലും സ്വര്‍ണമുണ്ടെന്നു കേട്ടാല്‍ മതി അവിടേക്ക് ആളുകള്‍ പാഞ്ഞെത്തും സ്വര്‍ണത്തിനുവേണ്ടിയുള്ള ഈ കൂട്ടപ്പാച്ചിലിനു ഒരു പേരുണ്ട്. ഗോള്‍ഡ് റഷ്. തെക്കേ അമേരിക്കയിലെ സ്വര്‍ണത്താല്‍ പണിതുയര്‍ത്തിയ എല്‍ദോറാദാ എന്ന സങ്കല്പനഗരം തേടിയായിരുന്നു പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഗോള്‍ഡ് റഷ്. 1828-ല്‍ വടക്കേ അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ്.
ക്യാപ്റ്റന്‍ ജോണ്‍ സറ്റര്‍ എന്നയാളുടെ മില്ലില്‍ പണിയെടുത്ത ജയിംസ് മാര്‍ഷലിനാണ് പുഴയില്‍ നിന്നും സ്വര്‍ണം ലഭിച്ചത് വൈകാതെ വാര്‍ത്ത കാട്ടുതീ പോലെ പരന്നു.അതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ കാടും മലയും മരുഭൂമിയും സമതലങ്ങളും താണ്ടി പടിഞ്ഞാറന്‍ തീരപ്രദേശമായ കാലിഫോര്‍ണിയയിലേക്ക് പാഞ്ഞെത്തി. ചെറിയൊരു ഗ്രാമപ്രദേശമായിരുന്ന അവിടത്തെ ജനസംഖ്യ വെറും ഒരു വര്ഷം കൊണ്ട് 80,000 കടന്നു.1580-ല്‍ കാലിഫോര്‍ണിയയെ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചു.
1849-ല്‍ സ്വര്‍ണം തേടിയെത്തിയ ഭാഗ്യന്വോഷികള്‍ ഒരു പ്രത്യേക പേരില്‍ അറിയപ്പെടുന്നു. ഫോര്‍ട്ടിനൈനെഴ്സ് സ്വര്‍ണവേട്ട ഏറ്റവും രൂക്ഷമായ 1852-ല്‍ മാത്രം കാലിഫോര്‍ണിയയില്‍ നിന്നും 500 കോടിയിലേറെ രൂപയുടെ സ്വര്‍ണം കണ്ടെത്തിയതായാണ് കണക്ക്. കാല്‍ കോടി രൂപയുടെ വരെ സ്വര്‍ണം ഒറ്റയ്ക്കു കൈക്കലാക്കിയവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതത്രേ എന്നാല്‍ സ്വര്‍ണം തേടിയെത്തിയവരില്‍ എട്ടിലൊന്നുപേര്‍ രോഗങ്ങളും മറ്റും മൂലം മരിച്ചു.പിന്നീട് അമേരിക്കയുടെ മറ്റു ചില പ്രദേശങ്ങളിലും ഗോള്‍ഡ് റഷുകളുണ്ടായി.