സ്വര്‍ണഖനനം
മണ്ണിലും ശിലാപാളികള്‍ക്കിടയിലുമൊക്കെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണത്തെ കുഴിച്ചെടുത്ത് ശുദ്ധീകരിക്കുന്നതിന് പല രീതികളുണ്ട്. പണ്ട്കാലത്ത് മണലിനും ചരലിനുമൊപ്പം കിട്ടിയ സ്വര്‍ണത്തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒഴുക്കുവെള്ളവും പ്രത്യേക അരിപ്പുകളുമൊക്കെ ഉപയോഗിച്ചിരുന്നു. കിട്ടുന്നിടത്തു വച്ചുതന്നെ ഈ ശുദ്ധീകരണം പ്ലേസര്‍ മൈനിംഗ് എന്നറിയപ്പെട്ടു.
അയിര് പൊടിച്ച് മെര്‍ക്കുറിയുമായി ചേര്‍ത്ത് ചൂടാക്കി അയിരിലെ സ്വര്‍ണം മാത്രം വറ്റിച്ചെടുക്കുന്ന രീതിയാണ് അമാല്‍ഗമേഷന്‍. പ്ലേസര്‍ മൈനിംഗിലൂടെ ശുദ്ധീകരിക്കാന്‍ കഴിയാത്ത അയിരിനെ അമാല്‍ഗമേഷന്‍ വഴിയാണ് ശുദ്ധസ്വര്‍ണമാക്കിയിരുന്നത്.
ഖനനസംവിധാനങ്ങള്‍ വികസിച്ചതോടെ ഓപ്പണ്‍ പിറ്റ് ഖനികള്‍, ഭൂഗര്‍ഭ ഖനികള്‍ എന്നിങ്ങനെ പലതരം സ്വര്‍ണഖനികള്‍ ഉണ്ടായി, സ്വര്‍ണമുള്ള പ്രദേശത്തെ മേല്‍മണ്ണ് മാറ്റി അയിര് വേര്‍തിരിച്ചെടുക്കുന്നവയാണ് ഓപ്പണ്‍ പിറ്റ് മൈനുകള്‍. ആഴത്തിലുള്ള സ്വര്‍ണനിക്ഷേപം പുറത്തെത്തിക്കാന്‍ ഭൂഗര്‍ഭ ഖനികള്‍ ഉപയോഗിക്കുന്നു.
കുഴിച്ചെടുക്കുന്ന അയിരിന്റെ സ്വഭാവമനുസരിച്ച് സ്വര്‍ണത്തെ വേര്‍തിരിച്ചെടുക്കാന്‍ പല രീതികള്‍ ഉപയോഗിക്കാറുണ്ട്, അമാല്‍ഗമേഷന്‍ സയനൈടെഷന്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ അരച്ച് പൊടിച്ച് കുഴമ്പുരൂപത്തില്‍ ആക്കുന്ന അയിരിനെ സോഡിയം സയനൈഡില്‍ ലയിപ്പിക്കുന്നു. സയനൈഡുമായി ചേര്‍ന്ന് സംയുക്തമുണ്ടാക്കുന്ന സ്വര്‍ണത്തെ പിന്നീട് വേര്‍തിരിക്കും.
വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിലും സിങ്ക്, ചെമ്പ്, ഇരുമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം ചെറിയതോതില്‍ ഉണ്ടാകാറുണ്ട്,ഇവയെ നീക്കം ചെയ്ത് ശുദ്ധമായ സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യയാണ് റിഫൈനിങ്ങ് മില്ലര്‍ പ്രോസസ് വോള്‍വില്‍ പ്രോസസ് എന്നിങ്ങനെ രണ്ടുതരം റിഫൈനിങ്ങ് രീതികളുണ്ട്.