ഇന്ത്യയിലെ സ്വര്‍ണഖനികള്‍
ഇന്ത്യയുടെ സ്വര്‍ണഖനന തലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് കര്‍ണാടകയിലെ കോളര്‍, 1880-ല്‍ ഇവിടെയാണ് ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണഖനനം ആരംഭിച്ചത്.
ജോണ്‍ ടെയ് ലര്‍ ആന്‍ഡ് സണ്‍സ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് കോളര്‍ ഖനികളില്‍ ആദ്യമായി ഖനനം നടത്തിയത് 1956-ല്‍ മൈസൂര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക്1.36 കോടി രൂപ നല്‍കി ഖനികള്‍ ഏറ്റെടുത്തു. 1962-ല്‍ ഇവ കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായി.
ഒരു കാലത്ത് വര്‍ഷം 40-ടണ്‍ സ്വര്‍ണം വരെ ഉത്പാദിപ്പിച്ചിരുന്ന ഖനിയായിരുന്നു.കോളാര്‍ കിട്ടാവുന്നതിന്റെ പരമാവധി സ്വര്‍ണം ബ്രിട്ടീഷ് കമ്പനി അവിടെനിന്ന് എടുത്തു കഴിഞ്ഞിരുന്നു.1950-കള്‍ക്കുശേഷം കോളാര്‍ ഖനികള്‍ നഷ്ടത്തിലായി പിന്നീട് 2001-ല്‍ ഇവ പൂര്‍ണമായി അടച്ചുപൂട്ടി.
കര്‍ണാടകയിലെ ഹട്ടിയിലാണ് ഇന്ത്യയുടെ മറ്റൊരു ഖനി, 1887-ലാണ് ആരംഭിച്ചത്, ആ കാലയളവില്‍ ആന്ധ്രയിലെ രാമഗിരി തുടങ്ങിയ സ്ഥലങ്ങളിലും സ്വര്‍ണഖനനം തുടങ്ങി,പിന്നീട് കര്‍ണാടകയില്‍ തന്നെ വേറെയും ഖനികളുണ്ടായി.
ബീഹാറില്‍ നിന്ന് ചെമ്പ് അയിരിന്റെ ശുദ്ധീകരണത്തോടൊപ്പം സ്വര്‍ണം കിട്ടുന്നുണ്ട്, കൂടാതെ തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും കാര്യമായ സ്വര്‍ണനിക്ഷേപമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ എല്ലാ ഖനികളിലേയും കൂടി ഉത്പാദനം എടുത്താല്‍ ലോകത്തുല്‍പാദിക്കുന്ന സ്വര്‍ണത്തിന്‍റെ ഒരു ശതമാനത്തില്‍ താഴെയോ വരും എന്നാല്‍ ലോകത്തേറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, 22000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാരുടെ കയ്യിലുള്ളതെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സലിന്റെ കണക്ക്. അതില്‍ത്തന്നെ 600 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാരുടെ കയ്യിലുള്ളതെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്ക് അതില്‍ത്തന്നെ 600 ടണ്‍ സ്വര്‍ണവും ആഭരണങ്ങളാണ്.