സ്വര്‍ണാഭരണങ്ങളും ഇന്ത്യയും
സ്വര്‍ണത്തിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ സ്വര്‍ണ വിപണിയില്‍ ആഭരണങ്ങള്‍ തന്നെയാണ് ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സ്വര്‍ണാഭരണ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ ചടങ്ങുകള്‍ക്കും മറ്റും പണ്ടുമുതലേ സ്വര്‍ണം ഉപയോഗിച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ വാരാണസിയും തെക്കേ ഇന്ത്യയില്‍ കാഞ്ചീവരവുമായിരുന്നു, ഇന്ത്യയുടെ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍.
മുഗള്‍ സാമ്രാജ്യത്തിന്റെ വരവോടുകൂടി ഇന്ത്യയുടെ സ്വര്‍ണാഭരണങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചു. അവരുടെ കാലത്ത് സ്വര്ണനൂലുകൊണ്ടുള്ള നെയ്ത്തും മറ്റും ഇന്ത്യയില്‍ പ്രചാരത്തിലായി.ഇന്ന് ഇന്ത്യയിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏഴ് ശതമാനവും സ്വര്‍ണവ്യാപാരത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.2015-16-ല്‍ 3,200 കോടി അമേരിക്കന്‍ ഡോളറിന്റെ സ്വര്‍ണാഭരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.