കേരളത്തിലെ സ്വര്‍ണം
വയനാട്-നിലത്തൂര്‍ പ്രദേശങ്ങളിലാണ് കേരളത്തിലെ പ്രധാനപ്പെട്ട സ്വര്‍ണനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 1991-1992 വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലും സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
വയനാട് ജില്ലയിലെ മേപ്പാടിയില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു മലയുണ്ട്; വെള്ളരിമല സ്വര്‍ണം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരുകാലത്ത് ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് പാറക്കല്ലുകള്‍ കുതിരവണ്ടിയില്‍ കയറ്റിക്കൊണ്ടുപോയിരുന്നത്രെ! എന്തായാലും ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണഖനനം ആരംഭിച്ചത് വയനാട്ടിലാണ്.
കര്‍ണാടകയിലെ കോളാര്‍ സ്വര്‍ണഖനി കണ്ടെത്തിയതോടെ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വയനാട്ടിലെ ഖനനം അവസാനിപ്പിച്ചു, എന്നാല്‍ നടന്ന പഠനങ്ങളില്‍ ഈ പ്രദേശത്ത് കൂടുതല്‍ സ്വര്‍ണനിക്ഷേപമുണ്ടാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തി. ശിരുവാണി ഭവാനി നദികളുടെ തീരങ്ങളിലായി ആനക്കുട്ടി മുതല്‍ കാഞ്ഞിരപ്പുഴ വരെയുള്ള പ്രദേശങ്ങളിലും മികച്ച സ്വര്‍ണനിക്ഷേപമുണ്ടത്രെ!
മലപ്പുറം, വയനാട്, ജില്ലകളിലെ ചില പാറകളിലും നദിതീരത്തെ മണലിലും ചെങ്കല്ലിലും സ്വര്‍ണനിക്ഷേപമുണ്ട്.നിലമ്പൂരില്‍ ചാളിയായര്‍പുഴയുടെയും പുന്നപ്പുഴയുടെയും അടിത്തട്ടിലും നിലമ്പൂരിനടുത്ത മരുതയിലും കാര്യമായ സ്വര്‍ണശേഖരമുണ്ട്. സ്വര്‍ണനിക്ഷേപമുള്ള പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനം ചെയ്തെടുക്കുന്ന സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്.