സ്വര്‍ണനാണയങ്ങള്‍
തിളക്കം കുറയാത്ത തുരുമ്പിക്കാത്ത സ്വര്‍ണത്തെ പണമായി ഉപയോഗിക്കാമെന്ന് പണ്ടുള്ളവര്‍ തീരുമാനിച്ചതോടെയാണ് സ്വര്‍ണനാണയങ്ങള്‍ പ്രചാരത്തിലായത്. രാജഭരണകാലത്ത് ഓരോ രാജ്യത്തെയും ഖജനാവിലെ മുഖ്യസമ്പത്ത് സ്വര്‍ണനാണയമായിരുന്നു.
ബി.സി 560-ല്‍ ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ആണ്. ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയതെന്ന് കരുതുന്നു.പിന്നീട് ഈ രാജാവിനെ കീഴടക്കിയ പേര്‍ഷ്യക്കാരും നാണയങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. ബി സി നാലും മൂന്നും നൂറ്റാണ്ടുകളായപ്പോഴെക്കും റോമക്കാരും പതുക്കെ നാണയ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. ജൂലിയസ് സീസറിന്റെ ഭരണകാലത്താണ് സ്വര്‍ണനാണയങ്ങള്‍ക്ക് റോമില്‍ വന്‍ പ്രചാരം കിട്ടിയത്. തുടര്‍ന്ന് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിനും ഇവര്‍ സ്വര്‍ണനാണയങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.
ഇന്ത്യയുടെ സ്വര്‍ണനാണയ ചരിത്രത്തിനു 2000 വര്‍ഷത്തെ പഴക്കമുണ്ട്.എ.ഡി 100-ല്‍ കുശാനസാമ്രാജ്യത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണനാണയം ഇറങ്ങിയത്.ഒരു രാജ്യത്തിന്‍റെ സാമ്പത്തികനില സ്വര്‍ണത്തെ അടിസ്ഥാനമാക്കി നിശ്ചയിച്ചു. തുടങ്ങിയത് 1821 മുതലാണ്, ആ വര്‍ഷം ബ്രിട്ടന്‍ സ്വര്‍ണത്തെ ഔദ്യോഗിക നാണയമാക്കി.
പിന്നീട് സ്വര്‍ണനാണയങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും 1914 ആയപ്പോഴേക്കും മിക്ക രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യത്തിന്‍റെ അളവുകോല്‍ സ്വര്‍ണമായി. അതായത് പുറത്തിറക്കുന്ന കറന്‍സിയുടെ ഒരു നിശ്ചിതശതമാനം മൂല്യത്തിനുള്ള സ്വര്‍ണം നിക്ഷേപമായി സൂക്ഷിക്കുന്ന രീതി വന്നു.അതോടെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപനം എളുപ്പമായി.
സ്വര്‍ണം ഒരു വ്യാപാരവസ്തുവായി മാറിയതോടെ സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണനാണയങ്ങള്‍ നിലവില്‍ വന്നു, അത്തരം നാണയങ്ങളാണ് ബുള്ളിയന്‍ കോയിന്‍ എന്ന് അറിയപ്പെടുന്നത്.വെള്ളി, പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയുടെയൊക്കെ ബുള്ളിയന്‍ കോയിനുകള്‍ ലഭ്യമാണ്.