പാണൽ
പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. രണ്ടു മീറ്റർ വരെ ഉയരം വരുന്നു. മൂന്നു മുതൽ ഏഴുവരെ സഹപത്രങ്ങളുള്ള സംയുക്ത പത്രങ്ങൾ ഏകാന്തര ക്രമത്തിലാണ്. സഹപത്രങ്ങൾക്ക്2-5 സെ.മീ വീതിയും 7-15 സെ.മീ. നീലവുമുണ്ടായിരിക്കും. പത്രകക്ഷങ്ങളിലും ശാഖാഗ്രങ്ങളിലുമാണ് പൂങ്കുലകൾ ഉണ്ടാകുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പൂക്കൾക്ക് ആന്വ്ഹു ദലങ്ങൾ കാണുന്നു. അത്ര തന്നെ വിദളങ്ങളുണ്ടാവും. ഉരുണ്ട വെളുത്ത കായകൾക്ക് പഴുക്കുംപ്പോൾ ഇളം റോസ് നിറമാകുന്നു. പഴങ്ങൾ ഭക്ഷിക്കാവുന്നവയാണ്.