ഇഞ്ചി നാരങ്ങാക്കറി അച്ചാര്‍
പാകം ചെയ്യുന്ന വിധം
ഇഞ്ചി ചതച്ച് വയ്ക്കുക.ഒരു പാത്രത്തില്‍ അല്പം വെള്ളം വച്ച് തിളപ്പിയ്ക്കുക.വെള്ളം വെട്ടിതിളയ്ക്കുമ്പോള്‍ ചതച്ച ഇഞ്ചിയിട്ടു വേവിക്കണം.4 ടീസ്പൂണ്‍ അരിപ്പൊടി ചേര്‍ത്തിളക്കി അര കപ്പ് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.
പുളി 2 കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് സാമ്പാര്‍പൊടിയും ഉപ്പും ചേര്‍ത്ത് കലക്കി അടുപ്പില്‍ വയ്ക്കുക.ഇഞ്ചി മൂപ്പിച്ചതും തിളപ്പിക്കുക,ചാറു കുറുകുമ്പോള്‍ ശര്‍ക്കര ചേര്‍ക്കണം .ചൂടായ വെളിച്ചെണ്ണയില്‍ കടുക് ,ഉലുവ, ഉണക്ക മുളക്, കറിവേപ്പില, ഇട്ട് പൊട്ടിച്ച് ഇഞ്ചിക്കറിയില്‍ ഒഴിക്കുക. ശരിക്കു തണുത്തശേഷം ചെറുനാരങ്ങാ കഷ്ണങ്ങള്‍ ചെറുതായി അരിഞ്ഞത് ചാറോടുകൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.ഇഞ്ചി നാരങ്ങാക്കറി അച്ചാറായി.
വേണ്ട സാധനങ്ങള്‍
ഇഞ്ചി (ഒരിഞ്ചു
ചതുരത്തില്‍) – 12 എണ്ണം
മുറിച്ച കഷ്ണങ്ങള്‍ – 12 എണ്ണം
സാമ്പാര്‍ പൊടി – 4 ഡിസേര്‍ട്ട് സ്പൂണ്‍
വാളന്‍ പുളി – നെല്ലിക്ക വലിപ്പത്തില്‍ 4 ഉരുള
ഉപ്പ് – പാകത്തിന്
ശര്‍ക്കര പൊടിച്ചത് – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 8 ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – 4 ടീസ്പൂണ്‍
ഉലുവ – ഒന്നേക്കാല്‍ ടീസ്പൂണ്‍
മുളക് – 4 എണ്ണം
കറിവേപ്പില – കുറച്ച്
കഷ്ണങ്ങള്‍ ചെറുതായി അരിഞ്ഞിട്ട ചെറു നാരങ്ങ അച്ചാര്‍ ചാറോടു കൂടിയത് – 4 ഡിസേര്‍ട്ട് സ്പൂണ്‍