ഗാസി ബാബയെ കീഴടക്കിയ ബി.എസ്.എഫ്
‘കശ്മീരിലെ ഒസാമ ബിന്‍ ലാദന്‍’ എന്നറിയപ്പെട്ട പാക്കിസ്ഥാന്‍ക്കാരനായ ജെയ് ഷെ മുഹമ്മദ് ഗാസി ബാബയെ കീഴടക്കിയത് ബി.എസ്.എഫ് സേനയുടെ മികച്ച പോരാട്ടത്തിനു ഒരു ഉദാഹരണമാണ്.ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ റാഞ്ചിയതിനും 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തീവ്രവാദികള്‍ ആക്രമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രമായിരുന്നു ഇയാള്‍.
ഇന്റലിജന്‍സ് ബ്യൂറോയുടെ വളരെ നാളത്തെ ശ്രമഫലമായി തീവ്രവാദികളുടെ റേഡിയോ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഗാസി ബാബയുടെ താവളം കണ്ടെത്തിയത്.പ്രദേശവാസിയായ യുവതിയെ വിവാഹം കഴിച്ച് കശ്മീരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഗാസിയെ ബി.എസ്.എഫിന്‍റെ നേതൃത്വത്തിലുള്ള സൈനികര്‍ 2003 ഓഗസ്റ്റ് 30-ന് വീട് വളഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു