CountryEncyclopediaHistory

ഘാന

ആഫ്രിക്കൻ വൻ‌കരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് ഘാന (Ghana). കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബർക്കിനാ ഫാസോ, തെക്ക് ഗ്വീനിയൻ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കൻ രാജ്യവും ഇതുതന്നെ.
ഘാന എന്ന പദത്തിന്റെ അർത്ഥം പോരാളികളുടെ രാജാവ് എന്നാണ്‌. ഘാന സാമ്രാജ്യത്തിൽ നിന്നാണ്‌ ഈ പദം ഉൽഭവിച്ചത്.