EncyclopediaGeneralTrees

പുല്ലാഞ്ഞി

10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്. ഹിന്ദിയിൽ കോക്കരൈ എന്നും, തെലുങ്ക് ഭാഷയിൽ ആദിവിജാമ എന്നും, തമിഴിൽ മിന്നാരക്കോട്ടി എന്നും അറിയപ്പെടുന്നു.