ഗാന്ധിജിയും ദക്ഷിണാഫ്രിക്കയും
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലേക്ക് കടക്കുന്നതിനു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായിരുന്നു.വര്‍ണവിവേചനം മൂലം അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചു പോന്ന ദുരിതങ്ങള്‍ ഗാന്ധിജിയെ വളരെയധികം വേദനിപ്പിച്ചു.അദ്ദേഹത്തിനും വെള്ളക്കാരില്‍ നിന്നു ഒട്ടേറെ മര്‍ദനങ്ങളും അപമാനവും സഹിക്കേണ്ടി വന്നു.
വൈകാതെ വര്‍ണവിവേചനത്തിനെതിരെ സമരംനയിച്ചു കൊണ്ട് ഗാന്ധിജി രംഗത്തിറങ്ങി.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദേഹം പ്രയോഗിച്ച സത്യാഗ്രഹം എന്ന ആയുധം ആദ്യമായി അദ്ദേഹം അവതരിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു!
വാസ്തവത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നയിച്ച മഹാസമരത്തോളം തന്നെ പ്രാധാന്യമുണ്ട് ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ നടത്തിയ പോരാട്ടത്തിനും 1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയ ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വന്നത് 1915-ലാണ്.നീണ്ട 22 വര്‍ഷക്കാലം അദ്ദേഹം ആഫ്രിക്കന്‍ വന്‍കരയിലുണ്ടായിരുന്നുവെന്നു ചുരുക്കം!
തെക്കേ ആഫ്രിക്കയിലെ പ്രധാന രാജ്യമായ ദക്ഷിണാഫ്രിക്ക ചരിത്രപ്രസിദ്ധമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യo വഹിച്ചിട്ടുണ്ട്.
സാന്‍, സുലു, ഖോസ, സെസോത്തോ തുടങ്ങിയ ജനവിഭാഗങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.1652-ല്‍ ഡച്ച് കച്ചവടക്കാര്‍ കേപ്പ്ടൗണില്‍ലെത്തി. ദക്ഷിണാഫ്രിക്കയിലെ വിദേശാധിപത്യത്തിന്‍റെ തുടക്കമായിരുന്നു അത്.വൈകാതെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ജര്‍മന്‍കാരുമെല്ലാം ഇവിടെയെത്തി.19 ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ കൈയടക്കി,അപ്പോഴേക്കും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് സ്വാതന്ത്യം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ഡച്ച് കുടിയേറ്റക്കാരായ ബോവറുകളും ബ്രിട്ടീഷുകാരും തമ്മില്‍ 1899-ല്‍ നടന്ന യുദ്ധമാണ് ബോവര്‍ യുദ്ധം, 1902 വരെ നീണ്ട ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാരാണ് വിജയിച്ചത്.
1961 ല്‍ ദക്ഷിണാഫ്രിക്ക റിപബ്ലിക്കായി.പക്ഷേ അപ്പോഴും ഭരണത്തില്‍ വെള്ളക്കാര്‍ക്കു മാത്രമേ പങ്കാളിത്ത മുണ്ടായിരുന്നുള്ളൂ.കറുത്ത വര്‍ഗക്കാര്‍ ഇതിനെതിരെ സംഘടികച്ചു, വര്‍ഷങ്ങള്‍ നീണ്ട സമരത്തിനു ശേഷം 1991-ല്‍ ദക്ഷിണാഫ്രിക്ക പൂര്‍ണസ്വാതന്ത്യം നേടി.