ഫുജൈറ
യു.എ.ഇ.യിലെ ഒരു എമിറേറ്റ് ആണ് ഫുജൈറ. ഇത് ഒമാൻ ഗൾഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേർന്നുകിടക്കുന്നു.
ഭൂപ്രകൃതി
ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും കിടക്കുന്നു. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം അറേബ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ്. ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്, തേനീച്ച വളർത്തൽ മുതൽ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു.