ഫ്രൂട്ട് ബാര്‍
പപ്പായ പള്‍പ്പില്‍ പഞ്ചസാരയുടെ അളവ് 30% ആക്കി ഉയര്‍ത്തിയശേഷം ഉണക്കി എടുക്കണം. ഇടത്തരം ജലസാന്ദ്രതയുള്ള ഉല്‍പ്പന്നമാണ് ഫുട്ട് ബാര്‍
തയ്യാറാക്കുന്ന വിധം
പപ്പായ പള്‍പ്പില്‍ പഞ്ചസാര ചേര്‍ത്ത് അലിയുന്നതുവരെ ഇളക്കുക. രാസസംരക്ഷക വസ്തുവായ പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റും (കെ.എം.എസ്) സിട്രിക് അമ്ലവും ചേര്‍ക്കുക. ഡാല്‍ഡയോ നെയ്യോ പുരട്ടിയ തളികയില്‍ പള്‍പ്പ് 0.5. സെന്റീമീറ്റര്‍ കനത്തില്‍ സമനിരപ്പായി പരത്തി നേര്‍ത്ത തുണികൊണ്ട് മൂടി ഇളം വെയിലത്ത് ഉണക്കുക.
പാളികളായി അടര്‍ത്തിയെടുക്കാവുന്നതുവരെ ഉണക്കല്‍ തുടരുക. ഫ്രൂട്ട് ബാര്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ ഡ്രയറില്‍ ഉണക്കിയെടുക്കാവുന്നതാണ്.16 മണിക്കൂറിനുള്ളില്‍ ഉണക്കല്‍ പൂര്‍ത്തിയാകും പാളികള്‍ ആവശ്യമുള്ള വലിപ്പത്തില്‍ മുറിക്കണം.ഒന്നിനുമുകളില്‍ ഒന്നായി നാലോ അഞ്ചോ പാളികള്‍ വച്ചശേഷം നല്ലപോലെ അമര്‍ത്തുക. പോളിത്തീന്‍ കവറുകളില്‍ സീല്‍ ചെയ്തു ഫ്രൂട്ട് ബാര്‍ സൂക്ഷിക്കാവുന്നതാണ്.
ഒരു ടണ്‍ പപ്പായ ഉല്‍പ്പന്നമാക്കുന്നതിന് ചുരുങ്ങിയത് 30 പേരുടെ അധ്വാനം ആവശ്യമാണ്. ഒരു ഹെക്ടറില്‍ നിന്ന് 50 ടണ്‍ വിളവുതരാന്‍ കഴിവുള്ള പപ്പായ സംസ്ക്കരിക്കാന്‍ മാത്രം 1500 തൊഴിദിനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു ടണ്‍ പപ്പായ സോസിന് വിപണിയില്‍ 30,000 രൂപ നിഷ്പ്രയാസം ലഭിക്കും. പപ്പായ സോസ് നിര്‍മ്മിക്കുമ്പോള്‍ ലാഭ വിഹിതം 10,000 രൂപയോളം വരും ഏതാണ്ടത്ര തന്നെ സംഖ്യ കൂലിച്ചെലവ്, ശമ്പളം എന്നിവയിലേക്കും നീക്കി വയ്ക്കണം.
ചേരുവകള്‍
1)പപ്പായ പള്‍പ്പ് – 1 കിലോഗ്രാം
2)പഞ്ചസാര – 200 ഗ്രാം
3)സിട്രിക് ആസിഡ് – 1.5 ഗ്രാം
4)പൊട്ടാസ്യം മെറ്റാ
ബൈ സള്‍ഫേറ്റ് – 1.5 ഗ്രാം
5)ഏലയ്ക്കാ എസ്സന്‍സ് – ആവശ്യത്തിന്