പുള്ളിക്കാരന്‍ ക്വള്‍!
കറുത്ത ശരീരത്തില്‍ നിറയെ വെളുത്ത പുള്ളികളും കറുകറുത്ത നീളന്‍ വാലുമുള്ള സഞ്ചിമൃഗമാണ് ക്വള്‍. വലിപ്പത്തിലും കാഴ്ചയിലും ഇരപിടിക്കുന്നതിലും പൂച്ചയോട് സാദൃശ്യ മുള്ളതുകൊണ്ട് നേറ്റീവ് ക്യാറ്റ് എന്നും ഇക്കൂട്ടര്‍ അറിയപ്പെടുന്നു. നിവര്‍ന്നു നില്‍ക്കുന്ന വലിയ ചെവികളും ഇക്കൂട്ടരുടെ പ്രത്യേകതയാണ്, കോഴിക്കുഞ്ഞുങ്ങളെ പിടികൂടി ശാപ്പിടുന്നതിനാല്‍ കൃഷിക്കാരുടെ ശത്രുക്കളാണ് ഇവര്‍. ചെറിയ ജന്തുക്കളെയും വലിയ പ്രാണികളെയും പക്ഷികളെയുമൊക്കെ രാത്രി ഇക്കൂട്ടര്‍ വേട്ടയാടി ശാപ്പിടും.ചത്ത ജന്തുക്കളേയും ഭക്ഷിക്കാറുണ്ട്. അതുപോലെ പുല്ലും പഴങ്ങളും ഇഷ്ടവിഭവങ്ങള്‍ ആണ്. കൃഷിയിടങ്ങള്‍ക്കടുത്തുo വൃക്ഷങ്ങള്‍ ധാരാളമുള്ള പ്രദേശത്തുമാണ് ഇവ താമസിക്കുന്നത്.
പെണ്ണുങ്ങളെക്കാള്‍ വലിപ്പവും ഭാരവും ആണുങ്ങള്‍ക്കാണ്. 28 മുതല്‍ 45 സെന്റിമീറ്ററാണ് അവയുടെ നീളം. വാലിനു 28 സെന്റിമീറ്റര്‍ നീളമുണ്ടാകും.2 കിലോഗ്രാമാണ് കൂടിയ ഭാരം.
ഒറ്റത്തവണ 24 കുഞ്ഞുങ്ങള്‍ വരെ ജനിക്കാറുണ്ടെങ്കിലും പാല്‍ കുടിക്കാനാവാതെ ഏറെയും ചത്തുപോകും. രക്ഷപ്പെടുന്നവ എട്ടാഴ്ച വരെ അമ്മയുടെ സഞ്ചിക്കുള്ളില്‍ കഴിയുന്നു. പിന്നീട് അവ മാളത്തില്‍ തന്നെ കഴിയും അമ്മ ഇര തേടാന്‍ പുറത്തുപോയിട്ട് തിരിച്ചു വരുമ്പോള്‍ പാല്‍ കുടിക്കുന്നു. ചിലപ്പോള്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ പുറത്തിരുത്തി പുതിയ മാളങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്.
പണ്ട് ഓസ്ട്രേലിയയിലെങ്ങും ഇക്കൂട്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കുറഞ്ഞതിനാലും‘ മറ്റു ജീവികളുടെ ഉപദ്രവം കൂടിയതിനാലും ഇക്കൂട്ടര്‍ ടാസ്മാനിയയില്‍ മാത്രമായി ചുരുങ്ങി. പ്രതികൂല സാഹചര്യങ്ങള്‍ കാരണം ടാസ്മാനിയ യിലെത്തന്നെ ചുരുക്കം ചില പ്രദേശങ്ങളിലെ ഈ സഞ്ചിമൃഗങ്ങളേ ഇപ്പോള്‍ കാണാനാവൂ.