EncyclopediaHistory

ഫ്രാങ്ക്ളിന്‍ പിയേഴ്സ്

1853 മാര്‍ച്ച് 4 മുതല്‍ 1857 മാര്‍ച്ച്3 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നയാളാണ് ഫ്രാങ്ക്ളിന്‍ പിയേഴ്സ്, അമേരിക്കയുടെ പതിനാലാമത്തെ പ്രസിഡന്‍റ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബെഞ്ചമിന്‍ പിയേഴ്സിന്റെയും അന്നാ കെന്‍ദ്രിക്കിന്റെയും പുത്രനായി 1804 നവംബര്‍ 23-നാണ് ഇദ്ദേഹം ജനിച്ചത്. പഠനകാലത്തു തന്നെ രാഷ്ട്രീയത്തില്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ജാകസന്റെ ജനാധിപത്യവീക്ഷണങ്ങളില്‍ പിയേഴ്‌സിന് താല്പര്യം ഉണ്ടായിരുന്നു.
ഹില്‍സ്ബുറോയില്‍ നിന്ന് പില്‍ക്കാലത്ത് സുപ്രീംകോടതി ജഡ്ജിയായ ലെവി വുഡ്ബെറിയുടെ ശിഷ്യനായി പിയേഴ്സ് നിയമത്തില്‍ ബിരുദ്ധമെടുത്തു. 1827 സെപ്റ്റംബറില്‍ അഭിഭാഷകനായി ജോലി തുടങ്ങി.
കടുത്ത മതവിശ്വാസിയായിരുന്നു പിയേഴ്സ്. പക്ഷെ പരസ്യമായി അത് പ്രഖ്യാപിച്ചില്ല. പില്‍ക്കാലത്ത് ഒരു അപകടത്തില്‍ പുത്രന്‍ മരിച്ചപ്പോള്‍ ആത്മീയകാര്യങ്ങളില്‍ പിയെഴ്സിന്‍റെ ശ്രദ്ധ വളരെയധികം വര്‍ധിച്ചു.
സൈനികസേവനം നടത്തിയ ഫ്രാങ്ക്ളില്‍ പിയേഴ്സ് മെക്സിക്കന്‍യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് ഒട്ടേറെ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചു. ഹാംഷൈന്‍ നിയമസഭാംഗം സ്പീക്കര്‍,യു.എസ് സെനറ്റര്‍ എന്നിവ ഒട്ടേറെ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചു. ഹാഷൈന്‍ നിയമസഭാംഗം യു.എസ് സെനറ്റര്‍ എന്നിവ അവയില്‍ പെടുന്നു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായായിരുന്നു അദ്ദേഹം പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ജേതാവായ പിയേഴ്സ് 1853 മാര്‍ച്ച് നാലിന് അധികാരമേറ്റു. അത്രയൊന്നും മികച്ചതായിരുന്നില്ല അദ്ദേഹത്തിന്‍റെ ഭരണം. ശരാശരിയിലും താഴ്ന്നത് എന്നാണ് ഇതിനെ വിലയിരുത്താറുള്ളത്.
1857 മാര്‍ച്ച് നാലിന് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് വിരമിച്ചു. 1869 ഒക്ടോബര്‍ 8-ന് കോണ്‍കോഡിലായിരുന്നു അന്ത്യം.