ഫ്രാങ്ക്ളിന്‍ ഡി.റൂസ് വെല്‍റ്റ്
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ അമേരിക്കന്‍ പ്രസിഡന്റാണ് ഫ്രാങ്ക്ളില്‍ ഡി.റൂസ് വെല്‍റ്റ്. ഭരണമികവിന്‍റെ കാര്യത്തില്‍ എബ്രഹാം ലിങ്കണും ജോര്‍ജ് വാഷിംഗ്‌ടണിനും ശേഷം മൂന്നാം റാങ്കാണ് ഇദ്ദേഹത്തിന് ചരിത്രകാരന്മാര്‍ നല്‍കുന്നത്.
ഫാങ്ക്ളില്‍ ഡലനോ റൂസ് വെല്‍റ്റ് എന്നാണ് മുഴുവന്‍ പേര്. പിതാവ് ജയിംസ് റൂസ്‌വെല്‍റ്റ് അഭിഭാഷകനായിരുന്നു. മാതാവ് സാറ ഡലനോ. 1882 ജനുവരി 30-നാണ് ജനനം.
ബാല്യത്തില്‍ സ്വകാര്യ ട്യൂട്ടര്‍മാരാണ് റൂസ്‌വെല്‍റ്റിനെ പഠിപ്പിച്ചത്. പിന്നീട് ഹാര്‍വാഡില്‍ പഠിച്ചു. അവിടെ ക്രിംസണ്‍ എന്ന പ്രസദ്ധീകരണത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചിരുന്നു. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും റൂസ് വെല്‍റ്റിന്ബിരുദ്ധമുണ്ടായിരുന്നു. പക്ഷെ ബിരുദാനന്തരബിരുദ്ധം നേടിയില്ല.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍, നേവി അസിസ്റ്റന്റ് സെക്രട്ടറി, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തുടങ്ങിയ ഉന്നതപദവികള്‍ വഹിച്ചിട്ടുണ്ട്. 1932-ലാണ് ഫ്രാങ്ക്ളില്‍ റൂസ്‌വെല്‍റ്റ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായ അദ്ദേഹം വിജയിച്ച് പ്രസിഡന്റാവുകയും ചെയ്തു. 1936,1940,1944 വര്‍ഷങ്ങളിലും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു.