വനസംരക്ഷണം
ഭൂട്ടാനില്‍ അറുപതു ശതമാനത്തോളവും വനപ്രദേശങ്ങളാണ്.വന വിഭവങ്ങളുടെ വ്യവസായം രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
വനവിഭവങ്ങള്‍ വിറ്റ് ഇപ്പോഴുള്ളതിന്റെ ഇരട്ടി വിദേശനാണ്യം നേടാന്‍ ഭൂട്ടാന് കഴിയും. എന്നാല്‍ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യാന്‍ ഭൂട്ടാന് ഒരുക്കമല്ല. അതിനാല്‍ തടിയുടെ കയറ്റുമതി അവര്‍ കുറച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി തടികടത്തുന്നത് തടയാന്‍ വനമേഖലകളില്‍ ധാരാളം ഗാര്‍ഡുകളെ നിയോഗിക്കുകയും കാട്ടുപാതകളില്‍ തടസ്സങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.