ഇലവര്‍ങ്ങം
വിദേശികളെ ആകര്‍ഷിച്ച കിഴക്കന്‍ രാജ്യങ്ങളിലെ സുഗന്ധദ്രവ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇലവര്‍ങ്ങം, പ്രാചീന ഈജിപ്തില്‍ ഇലവര്‍ങ്ങം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്രേ.
ഇലവര്‍ങ്ങത്തിന്‍റെ അകത്തെ തൊലിയില്‍ നിന്നും ഒരു നേര്‍ത്ത തൈലം വേര്‍തിരിച്ചെടുക്കാറുണ്ട്. കമ്പുകള്‍ മുറിച്ചെടുത്ത് കരിന്തൊലി കളഞ്ഞിട്ടാണ് പട്ട എടുക്കുന്നത്. ഇത് പ്രത്യേകരീതിയില്‍ ചുരുളകളായി തണലത്ത് ഉണക്കിയെടുക്കുന്നതാണ് ഇലവംഗപ്പട്ട അഥവാ കറുവാപ്പട്ട. ഇവയുടെ തൊലി, ഇല, തൈലം എന്നിവയ്ക്ക് ഔഷധഗുണമുണ്ട്,കണ്oശുദ്ധി വരുത്താനും വായ്നാറ്റം മാറ്റാനും അണുനാശനത്തിനും കറുവാപ്പട്ട ഉപയോഗിക്കുന്നു.