EncyclopediaGeneralTrees

മേന്തോന്നി

‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം ക്രമേണ പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി. ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്. ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു.

വിവിധങ്ങളായ നിരവധി ആൽക്കലോയിഡുകൾ അടങ്ങിയിട്ടുള്ള കിഴങ്ങുള്ള ഒരു വള്ളിച്ചെറ്റിയാണ് മേന്തോന്നി. colchicine, 3-demethyl, colchicine and colchicoside എന്നിവ കൂടാതെ ഗ്ലോറിയോസിൻ എന്ന ആൽക്കലോയ്ഡും ഇതിൽ ഉണ്ട്. പൂക്കളുടെ ഭംഗി കാരണം അലങ്കാരച്ചെടിയായും വളർത്തിവരുന്നു.