CountryEncyclopediaHistory

ഫിന്‍ലാന്‍ഡ്

ആയിരക്കണക്കിന് കൊച്ചുകൊച്ചു ദ്വീപുകളും തടാകങ്ങളും ചേര്‍ന്ന അതിമനോഹരമായ രാജ്യമാണ് ഫിന്‍ലാന്‍ഡ് . രാജ്യത്തിന്‍റെ മധ്യഭാഗത്ത് 60,000 തടാകങ്ങളാണുള്ളത്. തടാകങ്ങളുടെ ജില്ല എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.ഫിന്‍ലാന്‍ഡുകാര്‍ രാജ്യത്തിന്‌ പറയുന്ന പേരാണ് സുവോമി.നദികളുടെ രാജ്യം എന്നര്‍ത്ഥം.സൈമ നദിയാണ് ഏറ്റവും വലുത്.
സ്വീഡന്‍,നോര്‍വേ,റഷ്യ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്നതില്‍ വച്ച് ഏറ്റവും പഴക്കമേറിയ പാറ കണ്ടെത്തിയിരിക്കുന്നത് ഫിന്‍ലാന്‍ഡിലാണ്.
ഫിന്‍ലാന്‍ഡും പാതിരാസൂര്യന്‍റെ നാടാണ്.വേനല്‍ക്കാല രാത്രികളില്‍ ഇവിടെയും സൂര്യനെ കാണാം.വേനല്‍ക്കാലത്ത് പകലിനു ദൈര്‍ഘ്യമേറും, മഞ്ഞുകാലത്ത് പകലുകള്‍ ഹ്രസ്വമാണ്.
ആകെ ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും കാടുകളാണ്.അതുകൊണ്ട് വന വിഭവങ്ങള്‍ സുലഭമാണ്. വനങ്ങളില്‍ നിന്ന് തടികള്‍ ഈ തടാകങ്ങളിലൂടെ ഒഴുക്കിക്കൊണ്ട് വരുന്നു.
ഹെല്‍സിങ്കിയാണ് ഫില്‍ലാന്‍ഡിന്റെ തലസ്ഥാനം. മൂന്നുവശവും കടലിനാല്‍ ചുറ്റപ്പെട്ട നഗരമാണിത്‌.അനേകം പാര്‍ക്കുകളും ബീച്ചുകളും നഗരത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
1812 മുതല്‍ ഹെല്‍സിങ്കിയാണ് ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനം. അതിനു മുമ്പ് തുര്‍ക്കുവായിരുന്നു തലസ്ഥാനം.തുര്‍ക്ക് തുറമുഖ നഗരമാണ്.13-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കൊട്ടാരവും ദേവാലയവും ഇവിടെയുണ്ട്. ഫിന്‍ലാന്‍ഡിലെ തുറമുഖങ്ങള്‍ മഞ്ഞുകാലങ്ങളില്‍ പ്രവര്‍ത്തിക്കാറില്ല.എല്ലാക്കാലത്തും പ്രവര്‍ത്തിക്കുന്ന ഫിന്‍ലാന്‍ഡിലെ ഏകതുറമുഖമാണ് തുര്‍ക്കു.
താംപെറെയാണ് മറ്റൊരു പ്രമുഖ നഗരം, പോര്‍വെ, റോമാനിയേമി, ഔല്‍ ഇവയാണ് മറ്റു നഗരങ്ങള്‍.
ഫിന്നിഷ് ഭാഷയാണ്‌ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത്. കുറച്ചാളുകള്‍ സ്വീഡിഷും സംസാരിക്കുന്നുണ്ട്.
ഏഴു വയസിലാണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്, ഉച്ചഭക്ഷണവും വൈദ്യസഹായവും സര്‍ക്കാര്‍ വക, ഉത്തരഫിന്‍ലാന്‍ഡില്‍ ഹോസ്റ്റല്‍ സൗകര്യവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു, ഇതാണ് ഫിന്‍ലാന്‍ഡിലെ വിദ്യാര്‍ത്ഥികളുടെ നില.
കഠിനാധ്വാനമാണ് ഫിന്‍ലന്‍ഡുകാരുടെ ജീവിത വിജയത്തിന്‍റെ രഹസ്യം .കൃഷിക്ക് അത്ര യോജിച്ച സ്ഥലമൊന്നുമല്ല.എന്നാലും അവരുടെ കഠിനാധ്വാനം ഒന്നു മാത്രമാണ് ഭൂമിയെ ഫലഭൂയിഷ്ടമാക്കുന്നത്. ഉരുളക്കിഴങ്ങ് പ്രധാനവിള. ഫിന്‍ലന്‍ഡില്‍ വസന്തകാലത്തുണ്ടാകുന്ന ഗോതമ്പിനു ധാരാളം ആവശ്യക്കാരുണ്ട്.പച്ചക്കറിയും ഫിന്‍ല്‍ന്‍ഡില്‍ ധാരാളമായി കൃഷി ചെയ്യുന്നു.
ഫിന്‍ലന്‍ഡില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഒന്നും ഖനനം ചെയ്യ്ത് എടുക്കുന്നില്ല.വിദ്യുച്ഛക്തി ഉല്‍പ്പാദിപ്പിക്കുന്നത് ജല സ്രോതസുകളില്‍ നിന്നാണ്. വനങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ് കൂടുതല്‍.തടിമില്ലുകളും ,പ്ലൈവുഡ്‌ ഫാക്ടറികളും സര്‍വസാധാരണo.അനേകം രാഷ്ട്രീയ പാര്‍ട്ടികള്‍ ഫിന്‍ലന്‍ഡിലുണ്ട്.കൂട്ടുകക്ഷി മന്ത്രിസഭകളാണ് ഫിന്‍ലന്‍ഡില്‍ സാധാരണ പക്ഷേ, കാലാവധി പൂര്‍ത്തിയാക്കും പ്രസിഡന്റ് ആണ് രാജ്യത്തലവന്‍.
1939-ല്‍ ഫിന്‍ലന്‍ഡിന് റഷ്യയുമായി യുദ്ധം ചെയ്യേണ്ടി വന്നു. വിന്റര്‍വാര്‍ എന്നാണ് ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത്. യുദ്ധത്തില്‍ ഫിന്‍ലന്‍ഡിന് തങ്ങളുടെ രാജ്യത്തിന്‍റെ കുറെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. 1941-ല്‍ വീണ്ടും റഷ്യയുമായി യുദ്ധമുണ്ടായി, വീണ്ടും ഫിന്‍ലന്‍ഡിന് സ്വന്തം ഭൂമി റഷ്യക്ക് വിട്ടുകൊടുക്കേണ്ടി വന്നു.യുദ്ധനഷ്ടപരിഹാരമായി നല്ലൊരു തുകയും റഷ്യക്ക് നല്‍കേണ്ടി വന്നു. 1948-ല്‍ റഷ്യയുമായി സമാധാന ഉടമ്പടി നിലവില്‍ വന്നു.അതോടെ ഫിന്‍ലന്റ് ഐശ്വര്യത്തിലേയ്ക്കും പുരോഗതിതിയിലേയ്ക്കും കുതിച്ചു.
ഫിന്‍ലന്‍ഡിലെ ആദിവാസികളാണ് ലാപ്പുകള്‍.ബാള്‍ട്ടിക്ക് രാജ്യങ്ങളില്‍ നിന്നാവണം ഫിന്‍ലന്‍ഡിലേക്ക് ഇവര്‍ വരുന്നത്. എ.ഡി 1000 ആയപ്പോഴേക്കും നല്ലൊരു സംസ്ക്കാരം ഫിന്‍ലന്‍ഡില്‍ രൂപംകൊണ്ടു.നമ്മുടെ രാമായണവും മഹാഭാരതവും പോലെ ഫിന്‍ലന്‍ഡുകാര്‍ക്കുമുണ്ട് ഒരു ഇതിഹാസം, കലെവാല, എ.ഡി 1000 ത്തോടടുപ്പിച്ചാണ് ഈ കൃതി രചിക്കപ്പെട്ടത്.
എന്നാല്‍ സ്വീഡന്റെ ആക്രമണം താമസിയാതെ ഉണ്ടായി.ഫിന്‍ലന്‍ഡിനെ ആക്രമിച്ച രാജാവ് ചരിത്രത്തില്‍ അറിയപ്പെടുന്നത് എങ്ങനെയാണെന്നോ? നല്ലവനായ എറിക്!ഇക്കാലത്താണ് ഫിന്‍ലന്‍ഡില്‍ ക്രിസ്തുമതം പ്രചരിച്ചത്.
1809-ല്‍ മറ്റൊരു സംഭവം നടന്നു.സ്വീഡന്‍ ഫിന്‍ലന്‍ഡിനെ റഷ്യയ്ക്ക് കൊടുത്തു.സര്‍ അലക്സാണ്ടറായിരുന്നു റഷ്യയുടെ രാജാവ്. അദ്ദേഹം ഫിന്‍ലന്‍ഡിന് അല്പം സ്വയംഭരണം നല്‍കി. ഭരണഘടനയും, സിവില്‍ സര്‍വീസുമെല്ലാം സ്വന്തം ഫിന്‍ലന്‍ഡുകാര്‍ ഇതില്‍ തൃപ്തരായിരുന്നു.
പക്ഷേ 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യ സ്വയംഭരണം അവസാനിപ്പിച്ചു.ഈ കാലത്ത് റഷ്യയില്‍ വിപ്ലവം ആരംഭിച്ചിരുന്നു,സര്‍ ഭരണത്തിന്‍റെ അടിത്തറ ആടിയുലഞ്ഞ തക്കം.നോക്കി ഫിന്‍ലന്‍ഡുകാര്‍ സ്വാതന്ത്യം പ്രഖ്യാപിച്ചു.1917 ഡിസംബര്‍ 6-നായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപനം