Encyclopedia

അത്തി

പ്രസിദ്ധമായ നാല്‍പാമാരങ്ങളില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് അത്തി. ഒരിടത്തരം ഫലവൃക്ഷമാണ് അത്തി. കുടുംബത്തില്‍ ആണ് അത്തി ഉള്‍പ്പെടുന്നത്. അത്തിപ്പഴം ഗോളാകൃതിയിലാണ് കാണപ്പെടുക. മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ആസ്തമ, വയറിളക്കം, മോണവീക്കം, വിളര്‍ച്ച തുടങ്ങി പല രോഗങ്ങള്‍ക്കും ഔഷധമായി അത്തി ഉപയോഗിക്കാറുണ്ട്. ഇതിന്റെ വേരും തൊലിയും കയുമാണ് ഔഷധയോഗ്യമായിട്ടുള്ളത്. കൃമിശല്യത്തിനെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിനെ സംസ്കൃതത്തില്‍ കൃമിഫല എന്ന് വിളിക്കുന്നു. അത്തിയുടെ ഫലം ചതച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.