BhutanCountryEncyclopedia

ഭൂട്ടാനിലെ ഉത്സവങ്ങള്‍

ഭൂട്ടാനില്‍ ഒട്ടേറെ ഉത്സവങ്ങളുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ഉത്സവങ്ങളില്‍ എല്ലാ പൗരന്മാരും പങ്കെടുക്കണമെന്ന് നിയമമൊന്നുമില്ല. എങ്കിലും ആരും അതില്‍ പങ്കെടുക്കതിരിക്കില്ല. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പോലും ആ ദിവസം നാട്ടിലെത്തുന്നു. കുടുംബാംഗങ്ങളോടൊപ്പം കഴിയാനും ആടാനും പാടാനും ആരാധനാമൂര്‍ത്തിക്ക് വഴിപാടുകളര്‍പ്പിക്കനുമെല്ലാമുള്ള അവസരങ്ങളാണ് അവര്‍ക്ക് ഉത്സവങ്ങള്‍.
എല്ലാ സോങ്ങുകളിലും വിഹാരങ്ങളിലും സംഘടിപ്പിച്ചു വരുന്ന ആഘോഷങ്ങളാണ് ജെച്ചു. ഓരോര ജെച്ചുവും ഗുരു റീമ്പോച്ചേക്കുള്ള സമര്‍പ്പണമാണ്‌. റീംപോച്ചെയുടെ ജീവിത കഥ പാട്ടിന്റെ നൃത്തത്തിന്റെയും രൂപത്തില്‍ ഈ ഉത്സവത്തിനിടയില്‍ വിവരിക്കും. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ ഈ ഉത്സവം നീണ്ടു നില്‍ക്കും.
ഭൂട്ടാനില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട ആഘോഷമാണ് ലോസര്‍. ഫെബ്രുവരി മാസത്തില്‍ ആദ്യചന്ദ്രക്കല തെളിയുന്നതോടെയാണിത് ആഘോഷിക്കുന്നത്.
വാങ്ചുക് രാജവംശം ഭരണം തുടങ്ങിയ ഡിസംബര്‍ 17 ആണ് ഭൂട്ടാനിലെ ദേശീയ ദിനം. അത് വലിയ ആഘോഷമാണ്. രാജാവിന്റെ ജന്മദിനമായ നവംബര്‍ 11 ഉം രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവങ്ങളില്‍ സ്കൂള്‍ കുട്ടികളാണ് പ്രധാന പരിപാടികളെല്ലാം അവതരിപ്പിക്കുന്നത്.