EncyclopediaWild Life

തൂവല്‍വാലന്‍ പിഗ്മി പോസ്സം

പോസ്സങ്ങളുടെ കൂട്ടത്തിലെ ഇത്തിരികുഞ്ഞനാണ് പിഗ്മി പോസ്സം. ഉടലിനേക്കാള്‍ വലിപ്പമുണ്ട് വാലിന്. കുറ്റിച്ചെടികളിലും മറ്റും പിടിച്ചുകയറാന്‍ വാല്‍ സഹായിക്കുന്നു. ഭക്ഷണം അധികം കിട്ടുന്ന സമയത്ത് വാളിനറ്റത്ത് ശേഖരിച്ചുവയ്ക്കാനും അവയ്ക്ക് സാധിക്കും. കൊഴുപ്പു രൂപത്തില്‍ ഇങ്ങനെ ഭക്ഷണം സംഭരിക്കുമ്പോള്‍ വാലിന്റെ വണ്ണം കൂടും. ശരീരത്തിന്‍റെ അടിഭാഗത്ത് ചാരനിറവും മുഖവും വലിയ ചെവികളും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. പ്രാണികളെയും ശാപ്പിടുന്ന ഇക്കൂട്ടര്‍ പഴങ്ങളും വിത്തുകളുമൊക്കെ ഭക്ഷിക്കാറുണ്ട്. രാത്രിയാണ് ഇരതേടുക.
ഉടലിനു 5 മുതല്‍ 6.5 സെന്റിമീറ്ററും വാലിന് 7.5 സെന്റിമീറ്ററും നീളം കാണുന്നു. ഭാരം 9 ഗ്രാമേ ഉണ്ടാകൂ. പിഗ്മി പോസ്സങ്ങളെ കുറിച്ച് ഫോസിലുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ 1996 വരെ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് തെക്കു പടിഞ്ഞാറെ ഓസ്ട്രേലിയയിലെ ഹോതം എന്ന പര്‍വതത്തില്‍ ജീവനുള്ള ആദ്യത്തെ പിഗ്മി പോസ്സത്തെ കണ്ടെത്തി. ഈ പര്‍വ്വത പ്രദേശങ്ങളിലെ ഇപ്പോള്‍ ആയിരത്തോളം പിഗ്മി പോസ്സങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു
തണുപ്പുകാലം ഉറങ്ങിത്തീര്‍ക്കുന്ന കൂട്ടരാണ് ഇവ. തെക്ക് കിഴക്കെ ഓസ്ട്രേലിയയിലും ടാസ്മാനിയയിലും പിഗ്മി പോസ്സങ്ങളെ ഇപ്പോള്‍ കണ്ടുവരുന്നു.
പിഗ്മി പോസ്സങ്ങളെക്കാള്‍ വലിപ്പം തൂവല്‍ വാലന്‍ പോസ്സം. നാല് വരകള്‍ ഉള്ള വെളുത്ത മുഖവും തൂവല്‍ പോലിരിക്കുന്ന വാലും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. ഉടലിനേക്കാള്‍ നീളമുണ്ട് ഇവരുടെ വാലിനു. രണ്ടും മൂന്നും പേരുള്ള കൂട്ടങ്ങളായാണ് ഇവര്‍ കഴിയുന്നത്. രണ്ടു കുഞ്ഞുങ്ങളെ സഞ്ചിയില്‍ കൊണ്ട് നടക്കാന്‍ അമ്മ പോസ്സങ്ങള്‍ക്ക് കഴിയും. ന്യൂഗിനിയയിലാണ് ഇവര്‍ കാണപ്പെടുന്നത്.