CookingEncyclopediaSweets Recipes

ഫാഷന്‍ ഫ്രൂട്ട് ജെല്ലി

പാകം ചെയ്യുന്ന വിധം
ജൂസെടുത്ത ശേഷം അതിനെ ചെറിയ കഷണങ്ങളാക്കി നിമക്കെ വെള്ളമൊഴിച്ച് 1 സ്പൂണ്‍ സിട്രിക്കാസിഡും ചേര്‍ത്ത് 30 മിനിറ്റ് തിളപ്പിക്കുക.ഇതിന്റെ തെളിഞ്ഞ നീര് നേര്‍ത്തതുണിയില്‍ അരിച്ചെടുക്കുക. ഒന്നുകൂടി ആ കഷണങ്ങള്‍ അര സ്പൂണ്‍ സിട്രിക് ആസിഡും പകുതി വെള്ളവും ഒഴിച്ച് 15 മിനിറ്റ് തിളപ്പിച്ച് തെളിനീര്‍ അരിച്ചെടുക്കുക. രണ്ടു പ്രാവശ്യം എടുത്ത നീരുകള്‍ ഒരുമിച്ചാക്കി മട്ട് അടിയാന്‍ വയ്ക്കുക. തെളിനീരു ഒരു ലിറ്ററും 750 ഗ്രാം പഞ്ചസാരയും അര ടീസ്പൂണ്‍ സിട്രിക് ആസിഡും ചേര്‍ത്ത് തിളപ്പിക്കുക. ജെല്ലി പാകമാകുമ്പോള്‍ കുപ്പികളിലാക്കി തണുക്കുമ്പോള്‍ അടച്ചു സൂക്ഷിക്കുക.

ചേരുവകള്‍
1)ജൂസെടുത്ത ശേഷം അതിന്റെ
തോട് കഷണങ്ങളാക്കിയത് – 1 കിലോ
2) പഞ്ചസാര – 750 ഗ്രാം
സിട്രിക് ആസിഡ് – 2 സ്പൂണ്‍