കയറ്റുമതി
വ്യവസായികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. എങ്കിലും പണമുണ്ടാക്കുന്നതിനായി തങ്ങള്‍ പിന്തുടര്‍ന്നുവരുന്ന മൂല്യങ്ങള്‍ ത്യജിക്കാന്‍ അവര്‍ തയാറല്ല. കാര്‍ഷികവിളകളോ വൈദ്യുതിയോ എന്തുമാകട്ടെ, തങ്ങള്‍ക്കാവശ്യമായത് ഉല്‍പ്പാദിപ്പിക്കുക – അതാണ് അവര്‍ക്ക് പ്രധാനം. അതിനുശേഷമേ കച്ചവടസാധ്യതയെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.
ഇന്ത്യയാണ് അവരുടെ പ്രധാന മാര്‍ക്കറ്റ്. ഫര്‍ണിച്ചറുകള്‍, പഴവര്‍ഗങ്ങള്‍, സിമന്റ് തുടങ്ങിയവ ഇന്ത്യയിലേക്കും ജപ്പാന്‍, സിംഗപ്പൂര്‍, തായ്ലാന്റ് എന്നിവിടങ്ങളിലേക്ക് കൂണുകളും, ജാം, മദ്യം തുടങ്ങിയവ നേപ്പാളിലേക്കും ഇവര്‍ കയറ്റിയയ്ക്കുന്നു. ഇഞ്ചിപ്പുല്ലില്‍ നിന്നുല്‍പാദിപ്പിക്കപ്പെടുന്ന എണ്ണ പെര്‍ഫ്യൂം നിര്‍മാണത്തിനായി ജര്‍മനിക്ക് വില്‍ക്കുന്നു, ഇതുല്‍പ്പദിപ്പിച്ച ഗ്രാമീണര്‍ക്കാണ് അതില്‍ നിന്നുള്ള ലാഭം ലഭിക്കുക.
വിവിധ ആകൃതിയിലുള്ള മനോഹരമായ സ്റ്റാമ്പുകള്‍ ഭൂട്ടാന്റെ പ്രത്യേകതയാണ്. ഇവയുടെ വില്‍പ്പനയിലൂടെ നല്ലൊരു വരുമാനം അവര്‍ക്ക് ലഭിക്കുന്നു.