EncyclopediaHistory

ശ്രേഷ്ഠ മലയാളം

ഓരോ മലയാളിക്കും ഏറെ ആഹ്ളാദവും അഭിമാനവും നല്‍കിയ ദിനമായിരുന്നു, ഇക്കഴിഞ്ഞ മേയ് 23, നമ്മുടെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത് അന്നാണ്.
ക്ലാസിക്കല്‍ ലാംഗ്വിജ് മലയാളത്തോട് ചേര്‍ത്തു’വയ്ക്കാവുന്ന ഏറ്റവും മികച്ച ഇംഗ്ലീഷ് വിശേഷണ൦ ഇതാണ്.ഉത്കൃഷ്ട, ശ്രേഷ്ഠo എന്നൊക്കെയാണ് ക്ലാസിക്കല്‍ ലാംഗ്വിജ് എന്ന വിശേഷ പദവി ലഭിക്കുന്ന നാലാമത്തെ ദക്ഷിണേന്ത്യന്‍ ഭാഷയാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിവയാണ് മറ്റു മൂന്നു ഭാഷകള്‍,
ഇന്ത്യയില്‍ ചെറുതും വലുതുമായി എഴുനൂറോളം ഭാഷകളുണ്ട്, ലിപിവ്യവസ്ഥയും സാഹിത്യ പാരമ്പര്യവുമൊക്കെ കണക്കിലെടുത്താല്‍ ഇവയില്‍ വെറും പതിനഞ്ചിലേറെ ഭാഷകള്‍ക്കേ വികസിതഭാഷകളുടെ പട്ടികയില്‍ സ്ഥാനമുള്ളു, ഇക്കൂട്ടത്തില്‍പെടുന്ന മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി നല്‍കണമെന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ സമിതി കഴിഞ്ഞ വര്ഷം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു, അതാണിപ്പോള്‍ സഫലമായിരിക്കുന്നത്.
മലയാളത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് തിരൂരില്‍ മലയാളം സര്‍വകലാശാല ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ല, ഇതിനു ശേഷം നമ്മുടെ മാതൃഭാഷയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് ശ്രേഷ്ഠഭാഷാ പദവി.ഇത് മലയാളം സര്‍വകലാശാലയ്ക്കും ഏറെ ഗുണം ചെയ്യും, ഭാഷാവികസനത്തിനുo ഗവേഷണത്തിനുമായി 100 കോടിയോളം രൂപയുടെ കേന്ദ്രസഹായമാണ് ഇനി കേരളത്തിനു ലഭിക്കുക,
നുറ്റാണ്ടുകളുടെ ചരിത്രമുണ്ട് നമ്മുടെ മലയാളത്തിന്, തമിഴും സംസ്കൃതവുമടക്കമുള്ള ഭാഷകളുടെയും മഹാന്മാരായ ഭാഷാപണ്ഡിതരുടെയും സഹായത്തോടെയാണ് മലയാള ഭാഷ വളര്‍ന്ന് ഇന്നത്തെ രൂപത്തിലായത്.