എറണാകുളം
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു.