EncyclopediaGeneralTrees

മുയൽച്ചെവിയൻ

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽച്ചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള (migraine) പച്ചമരുന്നുകൂടിയാണിത്.