ഇലോൺ മസ്ക്
സൗത്ത് ആഫ്രിക്കയിൽ ജനിച്ച കാനഡ-അമേരിക്കക്കാരനായ ഒരു വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറും ആണ് ഈലോൺ മസ്ക് (Elon Musk).
ടെസ്ല മോട്ടോർസിൻറെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്പേസ് എക്സ് ആണ്. ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ് 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടി ആണ് ഈ മഹാ പ്രതിഭ. ഇതിനു പുറമേ “ ഹൈപ്പർ ലൂപ് “ എന്ന അതിവേഗ യാത്ര സംവിധാനം ഇദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.
2021 ഫെബ്രുവരിയിലെ കണക്കു പ്രകാരമുള്ള ധനികരുടെ പട്ടികയിൽ 2-ആം സ്ഥാനത്താണ് ഇദ്ദേഹം.
ആദ്യ കാലം
1971 ജൂൺ 28ന് പ്രിട്ടോറിയിൽ ആയിരുന്നു മസകിൻറെ ജനനം. മസകിൻറെ പിതാവ് ദക്ഷിണാഫ്രിക്കൻ വെളുത്ത വർഗക്കാരനും മാതാവ് കനേഡിയൻ വംശജയും ആയിരുന്നു . 10 വയസ് ആയപ്പോഴേക്കും കമ്പ്യൂട്ടറിൽ മസ്കിനു വലിയ താൽപ്പര്യം ആയി. ഈ കാലത്താണ് ഇദ്ദേഹത്തിൻറെ മാതാപിതാക്കൾ വേർപിരിയുന്നത്. 12-ആം വയസ്സിൽ അദ്ദേഹം “ബ്ലാസ്ടർ “ എന്ന കമ്പ്യൂട്ടർ ഗെയിം വികസിപ്പിച്ചു വിറ്റു.
ക്വീൻസ് സർവകലാശാലയിൽ ഉപരിപഠനത്തിനായി 17-ആം വയസ്സിൽ മസ്ക് കാനഡയിലേക്ക് പോയി. അവിടെ രണ്ടു വർഷം പഠിച്ചതിനു ശേഷം പെൻസിൽവാനിയ സർവകലാശാലയിൽ ഭൗതികശാസ്ത്രവും ബിസിനസ്സും പഠിക്കാൻ പോയി. അതിനു ശേഷം സാൻഫോർഡിൽ പി.എച്ച്‍ഡി ചെയ്യാൻ പോയി. പക്ഷെ ഇൻറർനെറ്റിൻറെ അനന്ത സാദ്ധ്യതകൾ മനസ്സിലാക്കിയ അദ്ദേഹം 2 ദിവസത്തിനുള്ളിൽ അവിടത്തെ പഠനം അവസാനിപ്പിച്ചു. ഉടൻ തന്നെ അദ്ദേഹം സിപ് 2 എന്ന കമ്പനി ആരംഭിച്ചു.
സ്പേസ് എക്സ്
2012 മെയ് 22ന് ഫാൽക്കൻ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചു സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു. ഈ റോക്കറ്റ് ഐ എസ് എസ് ഇലേക്ക് 1000 പൗണ്ട് ഭാരം വരുന്ന സപ്ല്യ്കൾ എത്തിച്ചു.പിന്നെ ഇപ്പം സ്പേസ് എക്സ് പുനരുപയോഗിക്കാൻ പറ്റുന്ന റോക്കറ്റിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെസ്ല മോട്ടോഴ്‌സ് സാധാരണക്കാരന് താങ്ങാൻ പറ്റുന്ന ഇലക്ട്രിക് കാർ നിർമ്മിക്കുക പിന്നെ അതിലും ഉപരി ആയി ആ ഇലക്ട്രിക്ക് കാർ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ എന്ന ആശയതോട് തന്നെ ടെസ്ല കാർ എന്ന ലക്ഷ്യത്തോട് കൂടി തുടങ്ങിയതാണ് ഈ ടെസ്ല മോട്ടോഴ്‌സ് എന്ന കമ്പനി. 2008ൽ റോഡ്സ്റ്റർ എന്ന സ്പോർട്സ് കാർ ഇദേഹം ആ കമ്പനി മുഖാന്തരം അവതരിപ്പിച്ചു. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലേക്ക് എത്താൻ 3.7 സെക്കൻഡ് മതി. ലിതിയം അയോൺ ബാറ്ററി ആണ് ഇതു ഉപയോഗിക്കുന്നത്.എന്നാൽ അതിന് ശേഷം ഡ്രൈവർ ഇല്ലാതെ ഓടുന്ന കൂടുതൽ കാറുകൾ ഇദ്ദേഹം കണ്ടുപിടിക്കുകയ്യും അതിനായ് മറ്റു പല രാജ്യങ്ങളിലും ടെസ്ല എന്ന പേരിൽ ഒരു കമ്പനി തുടങ്ങുകയും ചെയ്തു.പിന്നെ മനുഷ്യനെ ഭൂമിയെ പോലെ അന്തരീക്ഷം ഉള്ള മറ്റൊരു ഗ്രഹത്തിൽ എത്തിക്കാനുള്ള കണ്ട് പിടിത്ത ശ്രമത്തിൽ ആണ് ഇദ്ദേഹം.പിന്നെ മനുഷ്യന്റെ തലച്ചോറും ശരീരവും കമ്പ്യൂട്ടറും ഇന്റർ നെറ്റും ആയിട്ട് കണക്ട് ചെയ്ത് മനുഷ്യന്റെ രോഗം നിർണയിക്കുന്ന വിദ്യയും ഇദ്ദേഹം കണ്ടുപിടിച്ചു.