Encyclopedia

ഇലഞ്ഞി

ഹിന്ദുപുരാണങ്ങളില്‍ പവിത്രവൃക്ഷമായി പരാമര്‍ശിക്കുന്ന ഒരു മരമാണ് ഇലഞ്ഞി. ഇതൊരു നിത്യഹരിതവൃക്ഷമാണ്. ഇലഞ്ഞിയുടെ വിത്ത്, പൂവ്, തൊലി, പാകമാകാത്ത ഫലം എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിനു പ്രമുഖ സ്ഥാനമുണ്ട്, ഇലഞ്ഞിപ്പൂവിട്ടു കാച്ചിക്കുറുക്കിയ പാല്‍ അതിസാരത്തിനു നല്ലതാണ്. തൊലിയും വിത്തും ദന്തരോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ഇലഞ്ഞിവിത്തില്‍ നിന്നും ലഭിക്കുന്ന എണ്ണ ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്,ഈടും ഉറപ്പുമുള്ള തടിയാണ് ഇലഞ്ഞിക്ക്. കടുത്ത വേനലും അതിശൈത്യവും ഇലഞ്ഞി വളരാന്‍ അനുകൂലമായ സാഹചര്യമല്ല. അതിനാല്‍ ദക്ഷിണേന്ത്യയിലാണ് ഇലഞ്ഞിമരം കൂടുതലായി കാണപ്പെടുന്നത്.