EncyclopediaTell Me Why

മുട്ടയിലെ പച്ചനിറം

പുറമേ വെള്ളക്കുരു ഉള്ളില്‍ മഞ്ഞക്കരു പുഴുങ്ങിയ മുട്ട ഉറച്ചു കട്ടിയാകുന്നതിങ്ങനെയാണ് മുട്ട പുഴുങ്ങുമ്പോള്‍ ചിലപ്പോള്‍ മഞ്ഞക്കരുവിന് ചുറ്റും ഒരു പച്ച നിറം ഉണ്ടാകുന്നത് കാണാനാകും. മുട്ടക്കുള്ളില്‍ നടക്കുന്ന ചില രാസപ്രവര്‍ത്തനങ്ങള്‍ ആണ് ഈ പച്ചമുട്ടക്ക് പിന്നില്‍.

  വെള്ളത്തിലിട്ട് തിളയ്ക്കുന്ന മുട്ട കൂടുതല്‍ നേരം ചൂടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മുട്ടയുടെ വെള്ളയില്‍ ഹൈഡ്രജനും സള്‍ഫറും ഉണ്ട്. മുട്ട കൂടുതല്‍ ചൂടാക്കുമ്പോള്‍ ഇവ രണ്ടും ചേര്‍ന്ന് ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയിലെ മഞ്ഞക്കരുവിലുള്ള ഇരുമ്പുമായി ചേര്‍ന്ന് പച്ചനിറത്തിലുള്ള ഒരു പദാര്‍ത്ഥമായി മാറും. ഇതാണ് പുഴുങ്ങിയ മുട്ടയില്‍ പ്രത്യക്ഷപ്പെടുന്ന പച്ചനിറം.

  മുട്ട ചീയുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധത്തിനു കാരണവും ഹൈഡ്രജന്‍ സള്‍ഫൈഡ് തന്നെ!