CookingEncyclopediaHalwa Recipes

ഗോതമ്പ് ഹല്‍വാ

പാകം ചെയ്യുന്ന വിധം
ഗോതമ്പ് കുതിര്‍ത്ത് ചതച്ച് കലക്കി പിഴിഞ്ഞ് നേര്‍മ്മയായി തുണിവച്ച് അരിച്ചെടുക്കുക. ഇത് രണ്ടുമൂന്നാവര്‍ത്തി ചെയ്യണം.ഇങ്ങനെ കലക്കിപിഴിഞ്ഞരിച്ചെടുത്ത ശേഷം കൊത്തിനെ കളയുക.ഈ വെള്ളം പാല്‍ നിറത്തിലാകുമ്പോള്‍ അര മണിക്കൂ൪ അനങ്ങാതെ വയ്ക്കണം.മുകളില്‍ വെള്ളം തെളിഞ്ഞു വരുമ്പോള്‍ അത് ഊറ്റികളയുക. പഞ്ചസാര വെള്ളത്തില്‍ കലക്കി അടുപ്പത്ത് വച്ച് കുറുക്കി പാനീയാക്കി അതില്‍ ഗോതമ്പ്മാവ് സാവധാനത്തില്‍ ഒഴിച്ച് കട്ടപിടിക്കാതെ ഇളക്കുക. അതോടൊപ്പം പശുവിന്‍ പാലും ചേര്‍ത്തിളക്കി കുറുക്കുക.ബദാം പരിപ്പ് ചെറുതായി മുറിച്ച് ഏലയ്ക്കാപൊടിയും വിതറി ഇളക്കുക.നെയ്യ് കുറുകി വരുമ്പോള്‍ അണ്ടിപരിപ്പിട്ടിളക്കി ഒരു പാത്രത്തില്‍ അല്പം നെയ്യ് പുരട്ടി അതില്‍ പരത്തി ആറുമ്പോള്‍ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

ചേരുവകള്‍
ഗോതമ്പ് – 1 കിലോ
പഞ്ചസാര – ഒന്നര ലിറ്റര്‍
വെള്ളം – 1 ലിറ്റര്‍
പശുവിന്‍ പാല്‍- 2 ലിറ്റര്‍
ബദാം പരിപ്പ് – 150 ഗ്രാം
നെയ്യ് – 250 ഗ്രാം